Image

കോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായി

പി.പി. ചെറിയാന്‍ Published on 30 July, 2019
കോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായി
ഹൂസ്റ്റണ്‍: കോട്ടയം ഹൂസ്റ്റണ്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പിക്‌നിക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. ജൂലായ് 21 ശനിയാഴ്ച മന്‍വേലിലുള്ള മധു ചേരിക്കലിന്റെ ഫാം ഹൗസിലായിരുന്നു. പിക്‌നിക്ക് വിജയകരമായി നടത്തപ്പെട്ടത്. പിക്ക്‌നിക്ക് ആരംഭിക്കുന്നതിനുമുമ്പ് ഹൂസ്റ്റണ്‍ ക്ലബ് പ്രസിഡന്റ് ബാബു ചാക്കോ അംഗങ്ങളെ സ്വാഗതം ചെയ്തു. വര്‍ഷം തോറും കോട്ടയം നിവാസികളുടെ കൂടി വരവ് ഭൂതകാല അനുഭവങ്ങള്‍ പങ്കിടുന്നതിനും, പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരമാണെന്ന് ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് ചെയര്‍മാന്‍ ജോസ് ജോണ്‍ കൊണ്ടുംപ്ലാക്കല്‍ ക്ലബിന്റെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.

പുതിയതായി രൂപീകരിച്ച ക്ലബിന്റെ വിമന്‍സ് ഫോറത്തിന്റെ ഉല്‍ഘാടനം ചെയര്‍മാന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കായിക-കലാപരിപാടികളില്‍ മാതാപിതാക്കളും കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. കേരളത്തിന്റെ തനതായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിക്‌നിക് അംഗങ്ങള്‍ ശരിക്കും ആസ്വദിച്ചു.

രാവിലെ മുതല്‍ വൈകീട്ടു വരെ നീണ്ടു നിന്ന പിക്‌നിക്കിനു ശേഷം പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി സുകു ഫിലിപ്പ് നന്ദി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ പിക്‌നിക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് എല്ലാവരുടേയും സഹകരണം സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

കോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായികോട്ടയം ക്ലബ് ഹൂസ്റ്റണ്‍-വാര്‍ഷീക പിക്‌നിക് വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക