Image

ഡിട്രോയിറ്റ് സെന്റ് ജോണ്‍സ് മാര്‍ തോമ്മാ കോണ്‍ഗ്രിഗേഷന്റെ ധനശേഖരണാര്‍ത്ഥം കെസ്റ്റര്‍ ഷോ

പി പി ചെറിയാന്‍ Published on 30 July, 2019
ഡിട്രോയിറ്റ് സെന്റ് ജോണ്‍സ് മാര്‍ തോമ്മാ കോണ്‍ഗ്രിഗേഷന്റെ ധനശേഖരണാര്‍ത്ഥം കെസ്റ്റര്‍ ഷോ
ഡിട്രോയിറ്റ് : പുതിയതായി രൂപീകരിച്ച സെന്റ് ജോണ്‍സ് മാര്‍ തോമ്മാ കോണ്‍ഗ്രിഗേഷന്റെ  ധനശേഖരണാര്‍ത്ഥം നടത്തുന്ന കെസ്റ്റര്‍ ലൈവ് ഷോ യുടെ ടിക്കറ്റ് വില്പന ഉല്‍ഘാടനം ജൂലൈ മാസം 27 തീയതി ശെനിയാഴ്ച രാവിലെ സ്‌റ്റെര്‍ലിംഗ് ഹൈറ്റിലുള്ള  നേച്ചര്‍ സെന്ററിന്റെ  പാര്‍ക്കില്‍ വച്ച് നടന്നു.

ആദ്യ ടിക്കറ്റ് ഇടവകയിലെ  സീനിയര്‍ മെമ്പര്‍  ജോര്‍ജ് തോമസിന് നല്‍കി കൊണ്ട് സീനിയര്‍ വികാരി  റെവ. ഫിലിപ്പ് വര്‍്ഗീസ് അച്ചന്‍ ടിക്കറ്റ് വില്പന നിര്‍വഹിച്ചു. തുടര്‍ന്ന് നിരവധി പേര്‍ അച്ഛനില്‍ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി.

സെപ്റ്റ .മാസം 28 ആം തീയ്യതി ശനിയാഴ്ച്ച വൈകിട്ട് 6.30 പിഎം നു വാരനില്‍ ഉള്ള ഫിറ്റസ്ജ്‌റാള്‍ഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്  ഷോ നടക്കുന്നത്.

മലയാളി ക്രിസ്തീയ സംഗീത ലോകത്തു ഏറ്റവും പ്രശസ്തനായ കെസ്റ്റര്‍ ആദ്യമായി  ഡെട്രോയിറ്റില്‍ സംഗീതവുമായി വരുന്നത്. ലൈവ് ഓര്‍ക്കസ്‌ട്രെയുടെ അകമ്പടിയോടെ നടക്കുന്ന ഈ ഷോയില്‍ എലിസബേത്ത് രാജു എന്ന അനുഗൃഹീത ഗായികയാണ്  കെസ്റ്റര്‍നു ഒപ്പം പാടുന്നത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ജോജി വര്‍ഗീസ് 5866109932.
അനില്‍ സാം 5866014075.

ഡിട്രോയിറ്റ് സെന്റ് ജോണ്‍സ് മാര്‍ തോമ്മാ കോണ്‍ഗ്രിഗേഷന്റെ ധനശേഖരണാര്‍ത്ഥം കെസ്റ്റര്‍ ഷോഡിട്രോയിറ്റ് സെന്റ് ജോണ്‍സ് മാര്‍ തോമ്മാ കോണ്‍ഗ്രിഗേഷന്റെ ധനശേഖരണാര്‍ത്ഥം കെസ്റ്റര്‍ ഷോഡിട്രോയിറ്റ് സെന്റ് ജോണ്‍സ് മാര്‍ തോമ്മാ കോണ്‍ഗ്രിഗേഷന്റെ ധനശേഖരണാര്‍ത്ഥം കെസ്റ്റര്‍ ഷോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക