Image

മലയാളി വിദ്യാര്‍ഥിയെ വെടി വച്ചു കൊന്ന അക്രമി പിടിയില്‍

Published on 29 July, 2019
മലയാളി വിദ്യാര്‍ഥിയെ വെടി വച്ചു കൊന്ന അക്രമി പിടിയില്‍
അലബാമ: അലബാമയിലെ ബ്രന്‍ഡിഡ്ജില്‍ മലയാളി വിദ്യാര്‍ഥി നീല്‍ പുരുഷു കുമാറിനെ (30) ബുധനാഴ്ച വെടിവച്ചു കൊന്ന കേസില്‍ സ്ഥിരം കുറ്റവാളി ലിയോണ്‍ ടെറല്‍ ഫ്‌ലവഴ്‌സിനെ (23) അറസ്റ്റ് ചെയ്തു.

ട്രോയ് വാഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗവുമാണ് നീല്‍.

നേരത്തെ ഒരു കൊലക്കേസില്‍ ലിയോണ്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്ലീ ഡീല്‍ പ്രകാരം കൊലപാതകത്തിനു പകരം ചാര്‍ജ് നരഹത്യ എന്നാക്കി. അതിനു അല്പകാലം തടവില്‍ കിടന്ന്ഈ ഏപ്രിലില്‍ പുറത്തിറങ്ങിയതേയുള്ളു. അന്ന് കൊല്ലപ്പെട്ടയാളുടെ പിതാവും ശിക്ഷ കുറക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.

ഷാര്‍ജയില്‍ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കന്‍പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണുനീല്‍. (30 )

ഫ്യൂണറല്‍ സര്‍വീസ് ട്രോയ് ഡില്ലാര്‍ഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ഞായറാഴ്ച നടത്തി.

പാര്‍ട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്ന ഗ്യാസ് സ്റ്റേഷനില്‍കട തുറന്നയുടന്‍ എത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍നിന്നു പണം കവര്‍ന്നു. തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ് നീല്‍. തൃശൂര്‍ ഗുരുകുലത്തില്‍നിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍നിന്ന് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി. പിതാവിന്റെ ബിസിനസില്‍ സഹായിയായ ശേഷം ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് അമേരിക്കയില്‍ എത്തിയത് .
മലയാളി വിദ്യാര്‍ഥിയെ വെടി വച്ചു കൊന്ന അക്രമി പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക