Image

ബറോസിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published on 29 July, 2019
ബറോസിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍


മോഹന്‍ലാല്‍ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ബറോസിലെ പ്രധാനതാരങ്ങളെ പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് ഫേയ്‌സ്ബുക്ക് വിഡിയോയിലൂടെ താരങ്ങളെ പ്രഖ്യാപിച്ചത്. 

റാംബോ: ലാസ്റ്റ് ബ്ലഡ്, സെര്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ. ബറോസില്‍ വാസ്‌ഗോഡ ഗാമയുടെ വേഷത്തിലാകും റഫേല്‍ അമാര്‍ഗയെത്തുക. വാസ്‌ഗോഡ ഗാമയുടെ ഭാര്യയായി പാസ് വേഗ അഭിനയിക്കുന്നു

ലോകത്തിലെ വിവിധ സ്ഥലത്തുനിന്നെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളും സുവര്‍ണ നിധികളും കാത്തുസൂക്ഷിച്ച കാവല്‍കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തു സൂക്ഷിക്കാനായി ഗാമ നല്‍കിയ നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്ക് മാത്രമേ ബറോസ് കൈമാറുകയുള്ളു. ഒരു ദിവസം തീരത്തേയ്‌ക്കൊരു കുട്ടി ഗാമയെ തേടി വന്നു ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവര്‍ പറയുമ്പോള്‍ ബറോസിന്റെ കഥ തുടരുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക