Image

ചൂളമടിച്ച്‌ ആസിഫ് അലി; 'കെട്ട്യോളാണ് എന്‍റെ മാലാഖ'യുടെ മോഷന്‍ പോസ്റ്റര്‍

Published on 29 July, 2019
ചൂളമടിച്ച്‌ ആസിഫ് അലി; 'കെട്ട്യോളാണ് എന്‍റെ മാലാഖ'യുടെ മോഷന്‍ പോസ്റ്റര്‍

കക്ഷി അമ്മിണിപിള്ളക്ക് ശേഷം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം 'കെട്ട്യോളാണ് എന്‍റെ മാലാഖ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വെളുപ്പാന്‍ കാലത്ത് തലയില്‍ ലൈറ്റ് വെച്ച്‌ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

അസിഫ് ചൂളമടിക്കുന്നതും മോഷന്‍ പോസ്റ്ററില്‍ കേള്‍ക്കാം. റൊമാന്‍റിക് കോമഡി ചിത്രമാണിത്. പുതുമുഖം വീണ നന്ദകുമാറാണ് നായിക. ബേസില്‍ ജോസഫ് പ്രധാന കഥാപത്രമായി ചിത്രത്തിലുണ്ട്.


മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നിസാം ബഷീര്‍ ആണ് സംവിധാനം ചെയ്യുന്നത്. അജി പീറ്റര്‍ തങ്കമാണ് തിരക്കഥ. ഛായാഗ്രഹണം അഭിലാസ് എസ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക