Image

വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രഘോഷണം; വിശ്വാസികളെ കാത്ത് ഹൂസ്റ്റണ്‍

ഫാ: കുര്യന്‍ നെടുവേലിചാലുങ്കല്‍ Published on 29 July, 2019
വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രഘോഷണം; വിശ്വാസികളെ കാത്ത് ഹൂസ്റ്റണ്‍
ഫാ: കുര്യന്‍ നെടുവേലിചാലുങ്കല്‍
(സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ വികാരി)

 
2019 ഓഗസ്ത് ഒന്ന് മുതല്‍ നാല് വരെ  സെന്റ് ജോസഫ് നഗര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസില്‍ വച്ച് നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനു വേണ്ടി അമേരിക്കയിലെ ആയിരക്കണക്കിന് സീറോ മലബാര്‍ സഭാഅംഗങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിനു ആതിഥേയരാകുന്ന സെന്റ് ജോസഫ് ഹൂസ്റ്റണ്‍ സീറോ മലബാര്‍ ഫൊറോനാ പള്ളിയിലെ ഇടവക സമൂഹം ഒന്നായി ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തുന്ന എല്ലാവരേയും സ്വീകരിക്കുവാനായി ആത്മാര്‍ഥമായി ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് . തോമാ ശ്ലീഹായുടെ പൈതൃകത്തെ ഉള്‍ക്കൊണ്ടു കൊണ്ടു ഉണര്ന്നു പ്രശോഭിക്കുവാന്‍ ഉള്ള തയാറെപ്പിലാണ് സഭാ അംഗങ്ങള്‍.
 
ആത്മീയ ചൈതന്യം തൊട്ടുണര്‍ത്തുന്ന വചന ശുശ്രൂഷകളും, സുവിശേഷ പ്രഘോഷണങ്ങളും, സാമൂഹീക സാംസ്‌കാരിക കുടുംബ വിഷയങ്ങളെ അധീകരിച്ചുള്ള ചര്‍ച്ചാ ക്ലാസ്സുകളും നാല് ദിവസത്തെ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്. സഭാ സമൂഹം ഒന്ന് ചേര്‍ന്ന് ബലിയര്‍പ്പിച്ചും, ഭക്ഷണമേശയിലൊന്നു ചേര്‍ന്നും കേരളത്തനിമയിലൂന്നിയുള്ള  സാംസ്‌കാരിക പരിപാടികളിലൂടെയും ഈ കണ്‍വന്‍ഷനെ കൂടുതല്‍ ഊഷമളമാക്കുവാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
 
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒന്നു ചേരുവാനും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രഘോഷണത്തില്‍ പങ്കുചേരുവാനുമുള്ള അസുലഭ നിമിഷങ്ങലാണ് ഈ നാല് ദിവസങ്ങള്‍.  നമ്മുടെ വിശ്വാസം പ്രഘോഷിക്കുവാനും, വിശ്വാസത്തില്‍ വളര്‍ന്നു സ്‌നേഹത്തില്‍ ശക്തി പ്രാപിക്കുവാനും രൂപതയിലെ ഓരോ ഇടവക സമൂഹത്തെയും ഹൂസ്റ്റണിലേക്കു സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. സെന്റ്. ജോസഫ് നഗറിലേക്ക് ഏവര്‍ക്കും സ്വാഗതം.

(ഫാ: കുര്യന്‍ നെടുവേലിചാലുങ്കല്‍ എഴുതിയ സ്വാഗത കുറിപ്പില്‍ നിന്ന്... )

വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രഘോഷണം; വിശ്വാസികളെ കാത്ത് ഹൂസ്റ്റണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക