Image

വേള്‍ഡ് മലയാളീ കൌണ്‍സില്‍ നേതാക്കളെ സെനറ്റര്‍ കെവിന്‍ തോമസ് ആദരിച്ചു.

സ്വന്തം ലേഖകന്‍ Published on 29 July, 2019
വേള്‍ഡ് മലയാളീ കൌണ്‍സില്‍ നേതാക്കളെ സെനറ്റര്‍ കെവിന്‍ തോമസ് ആദരിച്ചു.
ന്യൂയോര്‍ക്ക് : വേള്‍ഡ് മലയാളീ കൌണ്‍സില്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് ഡബ്ല്യൂ. എം. സി. റീജിയന്‍  സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, റീജിയന്‍ വൈസ് പ്രസിഡന്റ് കോശി ഉമ്മന്‍, റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് സിസിലി ജോയ് മുതലായ നേതാക്കളെ മോനോഹരമായ സെനറ്റര്‍ ഓഫീസിന്റെ സര്‍ട്ടിഫിക്കറ്റ്  നല്‍കി ആദരിച്ചു.  ന്യൂയോര്‍ക് പ്രോവിന്‌സിന്റെ ജൂബിലി ആഘോഷ പരിപാടിയില്‍ വെച്ചാണ് തങ്ങളുടെ സാമൂഹ്യ സേവനത്തിന്റെ അംഗീകരമായി തന്റെ ഓഫീസില്‍ നിന്നും അംഗീകാരത്തിന്റെ തൂവല്‍ സ്പര്‍ശം എത്തിയത്.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സംഘടനയിലൂടെ  കാഴ്ച വെക്കുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ന്യൂയോര്‍ക് പ്രോവിന്‌സിന്റെ ജൂബിലി ആഘോഷ ചടങ്ങിലാണ് പ്രസ്തുത വ്യക്തികളെ അതുല്ല്യ സേവനത്തിന് ആദരിച്ചത്.  ചടങ്ങില്‍  റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ്  ജെയിംസ് കൂടല്‍ (ഹൂസ്റ്റണ്‍), റീജിയന്‍ 
റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, അഡ്വൈസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത് (ന്യൂ യോര്‍ക്ക്) വര്‍ഗീസ്   തെക്കേക്കര, റീജിയന്‍ ചാരിറ്റി ഫോറം പ്രസിഡന്റ് രുഗ്മിണി പത്മകുമാര്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ പോള്‍ ചുള്ളിയില്‍, പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, ഇന്ത്യന്‍ കോണ്‍സല്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയേഴ്‌സ്  ശ്രീ ദൈവദാസന്‍ നായര്‍, ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോക്ടര്‍ ഗോപി നാഥാന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി.മുതലായവര്‍ പെങ്കെടുത്തു.  

കേരളത്തിലെ വെള്ളപ്പൊക്കസമയത്തു സംഘടന കേരളത്തെ മാറോടു ചേര്‍ത്ത് പിടിച്ചു. ഇപ്പോള്‍ വൈക്കത്തു വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇരുപത്തി അഞ്ചു വീടുകള്‍ വച്ച് കൊടുക്കുന്നു. പൂഞ്ഞാറില്‍ ഒരു ഒളിമ്പിയനെ എങ്കിലും നേടുവാനായി ദ്രോണാചാര്യ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. പരിസ്ഥിതി സംരക്ഷിക്കുവാന്‍ ഉത്തേജനം നല്‍കുന്ന ഡോക്യൂമെന്ററികള്‍ പുറത്തിറക്കി. ഇതെല്ലാം തന്നെ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സെനറ്റര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയിലെ മലയാളീ സമൂഹത്തില്‍ മേല്പറഞ്ഞ വിശിഷ്ട വ്യക്തികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരും കാണാതെ പോകാതിരിക്കുവാനാണ് ഈ അംഗീകാരം തന്റെ ഓഫീസ് ഈ സര്‍ട്ടിഫിക്കറ്റ് ഓഫ് റെക്കഗ്‌നിഷന്‍ നല്‍കുന്നത്. ഗ്ലോബല്‍ നേതാക്കളായ ഡോ. എ. വി. അനൂപിന്റെയും ശ്രീ ജോണി കുരുവിളയുടെയും നേതൃത്വത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തങ്ങള്‍ സെനറ്റര്‍ അഭിനന്ദിച്ചു.  ലോകം എമ്പാടും പരന്നു പന്തലിച്ചു കിടക്കുന്ന മലയാളി സംഘടനയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുവാന്‍ കാണിച്ച സന്മനസ്സിനെ പി. സി. മാത്യുവും ജെയിംസ് കൂടലും നന്ദി പറയുന്നതായി തങ്ങളുടെ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.

പരിപാടികള്‍ക്ക് മേരി ഫിലിപ്പ്, ബിജു, ചാക്കോ, ഷാജി എണ്ണശ്ശേരില്‍, ജെയിന്‍ ജോര്‍ജ്, ലീലാമ്മ അപ്പുക്കുട്ടന്‍, ഉഷ ജോര്‍ജ്, ശോശാമ്മ ആന്‍ഡ്രൂസ്, മുതലായവര്‍ നേതൃത്വം നല്‍കി.

വേള്‍ഡ് മലയാളീ കൌണ്‍സില്‍ നേതാക്കളെ സെനറ്റര്‍ കെവിന്‍ തോമസ് ആദരിച്ചു.വേള്‍ഡ് മലയാളീ കൌണ്‍സില്‍ നേതാക്കളെ സെനറ്റര്‍ കെവിന്‍ തോമസ് ആദരിച്ചു.വേള്‍ഡ് മലയാളീ കൌണ്‍സില്‍ നേതാക്കളെ സെനറ്റര്‍ കെവിന്‍ തോമസ് ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക