Image

കമലഹാസൻ സ്ത്രീവിരുദ്ധനോ; വിവാദം കത്തുന്നു

കല Published on 29 July, 2019
കമലഹാസൻ സ്ത്രീവിരുദ്ധനോ; വിവാദം കത്തുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി കസേര സ്വപ്‌നം കാണുന്ന കമലഹാസന് തിരിച്ചടിയായി പുതിയ വിവാദം. കമലഹാസൻ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് സ്ത്രീ വിരുദ്ധ പ്രസ്താവനയിലൂടെ പുതിയ വിവാദം കടന്നു വന്നത്. താൻ ബസിൽ വെച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മത്സരാർഥികളിൽ ഒരാളായ ശരവണൻ പറയുന്നതും ഇത് കേട്ട് കമൽ ചിരിക്കുന്നതുമാണ് വിവാദത്തിന് കാരണമായത്. 
ബസിൽ വെച്ച് സ്ത്രീകളെ മോശമായി സ്പർശിക്കാറുണ്ടെന്ന് വളരെ അഭിമാനത്തോടെയാണ് ശരവണൻ പറഞ്ഞത്. കമൽ ഇത് കേട്ട് ചിരിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ നേതാവ് കൂടിയായ കമൽ ഇത്തരത്തിൽ പെരുമാറുമെന്ന് കരുതിയില്ല എന്നാണ് ഇത് കണ്ട ഏവരും പ്രതികരിച്ചത്. ശരവണൻ സ്ത്രീ വിരുദ്ധത പറയുമ്പോൾ അതിനെ തിരുത്തുകയോ വിമർശിക്കുകയോ ചെയ്യേണ്ടിയിരുന്ന കമൽ അതിനെ ആസ്വദിച്ചത് എന്ത് മനോനിലയിലാണ് എന്നാണ് ചോദ്യം. നിരവധി സ്ത്രീ സംഘടനകൾ കമലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക