Image

കമല ഹാരിസ് : അക്ഷമയായ ഒരു രാഷ്ട്രീയ നേതാവ് - (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 29 July, 2019
കമല ഹാരിസ് : അക്ഷമയായ ഒരു രാഷ്ട്രീയ നേതാവ് - (ഏബ്രഹാം തോമസ്)
കാലിഫോര്‍ണിയ സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ കമല ഹാരിസിനെ വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ തിരയുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. കാരണം അവര്‍ തന്നെ വിവരിക്കുന്ന അവരുടെ അജന്‍ഡയ്ക്ക് വൈകാതെ അവര്‍ മാറ്റം നല്‍കുന്നു. അയോവയിലും സൗത്ത് കാരലിനയിലും അവര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ കടന്നാക്രമിച്ച് കൈയടി വാങ്ങി. എന്നാല്‍ കാതലായ പ്രശ്‌നങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുവാനോ നല്‍കുന്ന ഉത്തരങ്ങളില്‍ ഉറച്ചു നില്‍ക്കാനോ ്്അവര്‍ക്ക് കഴിയുന്നില്ല എന്നാരോപണമുണ്ട്. ഈയിടെ നല്‍കിയ അഭിമുഖത്തില്‍ അവര്‍ നല്‍കുന്ന മറുപടികളും വിശദീകരണങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാകും.

ഹാരിസ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് രണ്ട് കാര്യങ്ങളാണെന്നവര്‍ പറഞ്ഞു. പ്രസിഡന്റായിക്കഴിഞ്ഞാല്‍ പുറപ്പെടുവിക്കുവാന്‍ കഴിയുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും(ഡിക്രീകളും) ഫെഡറല്‍ ഡോളറുകളും അവയുടെ ഉപയോഗത്തിന് പുതിയ പദ്ധതികളും. ഇവ അക്ഷമയായ ഒരു രാഷ്ട്രീയ നേതാവിന്റെ (ഗവണ്‍മെന്റ് മെഷിനറി മെല്ലെ നീങ്ങുന്നതിലുള്ള) പ്രതികരണമാണെന്ന് നിരീക്ഷകകര്‍ പറഞ്ഞു.
മെഡിക്കല്‍ ഇന്‍ഷുറന്‍സിന് ഒരു സിംഗിള്‍ പേയര്‍ സംവിധാനം വേണമോ ക്രിമിനല്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തി തടവ് ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് വോട്ടവകാശം നല്‍കണോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഹാരിസ് തയ്യാറായില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ അവരെ ഒരു സന്ദേശവാഹകയായി കാണുന്നു. എന്നാല്‍ സന്ദേശം അവര്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല എന്ന് വിമര്‍ശനമുണ്ട്.

തന്റെ സമീപനത്തിലെ ആത്മവിശ്വാസവും പ്രസിഡന്റായാല്‍ സ്വീകരിക്കുന്ന ഭരണനയങ്ങളെക്കുറിച്ച് ചില ഉള്‍ക്കാഴ്ചകളും നല്‍കി. എന്റെ അജണ്ട സാധ്യമാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങളുടെ നിരയാണ് . അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്ന് ജനങ്ങള്‍ വ്യാകുലപ്പെടുന്ന പ്രശ്‌നങ്ങളുടെ പരിഹാര നിര്‍ദ്ദേശമാണ് എന്റെ അജണ്ട. വളരെ വിശാലമായ ചില വിഷയങ്ങള്‍ വിവരിച്ച് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയാതെ വരാറുണ്ട്. കാരണം ഇവയില്‍ ചില വിഷയങ്ങള്‍ പ്രസ്‌കതമല്ല.

എല്ലാവര്‍ക്കും മെഡികെയര്‍ ലഭിക്കണം. ഇതിന് ആവശ്യമായ ധനം നികുതികളിലൂടെ കണ്ടെത്തണം. ഏതെങ്കിലും ഒരു പ്രശ്‌നം എന്നോട് ചോദിച്ചാല്‍ എന്റെ തലയില്‍ അതിന്റെ പരിഹാരവും വരും വരായ്കകളും ഉടനെ ഓടിയെത്താറുണ്ട്. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. ഒരു പക്ഷേ എന്റെ ഉത്തരം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാം. ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചതായി വ്യാഖ്യാനിച്ചേക്കാം.

എന്റെ നയങ്ങള്‍ മറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടേതില്‍ നിന്ന് വിരുദ്ധമല്ല. പ്രസിഡന്‍സിക്ക് സാമ്പത്തിക സംവിധാനത്തിന്റെയും ട്രമ്പിന്റെ നയങ്ങളുടെയും ഇടയില്‍ പെട്ട് ഞെരിഞ്ഞമരുന്ന അവസ്ഥയില്‍ നിന്ന് വിടുതല്‍ നല്‍കാനായിരിക്കും എന്റെ ശ്രമം. ഒരു ഡെമോക്രാറ്റിക് പ്രൈമറിയില്‍ വളരെ പ്രാധാന്യമുള്ള വിഭാഗങ്ങളായ സ്ത്രീകള്‍ കറുത്ത വര്‍ഗക്കാര്‍ കുടിയേറ്റക്കാര്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. കമ്പനികള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം നല്‍കുന്നു എന്ന് ഉറപ്പ് വരുത്തും ഇല്ലെങ്കില്‍ കമ്പനികള്‍ക്ക് പെനാല്‍റ്റി നല്‍കേണ്ടി വരും. ബലാത്സംഗകേസുകള്‍ അന്വേഷിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ട് നല്‍കണം. ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റിന് ഗര്‍ഭഛിദ്രത്തിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പരിശോധിക്കുവാന്‍ അധികാരം നല്‍കണം.

സെനറ്റര്‍മാരായ എലിസബെത്ത് വാറന്റെ വെല്‍ത്ത് ടാക്‌സും കോറി ബുക്കറുടെ ബേബി ബോണ്ട്‌സ് പദ്ധതിയും ഞാന്‍ അനുകൂലിക്കുന്നില്ല. കാരണം ഇവ ഇപ്പോള്‍ പ്രസ്‌കതമല്ല. ഏത് നയം സ്വീകരിക്കുമ്പോഴും അതിന്റെ അനിവാര്യത പരിശോധിക്കണം.
ഫെഡറല്‍ ചെലവ് മൂന്നോ നാലോ ട്രില്യനായി ഉയര്‍ത്തേണ്ടിവരും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കണം. നൂറ് കണക്കിന് ബില്യണ്‍ ഡോളറുകള്‍ അധ്യാപകരുടെ ശമ്പളവര്‍ധന, തങ്ങളുടെ ഭവനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് നികുതി ഇളവുകള്‍ ന്യൂനപക്ഷങ്ങള്‍ ഭവനം വാങ്ങുമ്പോള്‍ അവര്‍ക്ക് ഗ്രാന്റുകള്‍ എന്നീ ഇനങ്ങളില്‍ വിനിയോഗിക്കേണ്ടി വരും. ബില്‍ഡിംഗ് ദ അമേരിക്ക വീ ബിലീവ് ഇന്‍ ആയിരിക്കും മുദ്രാവാക്യം, ഹാരിസ് പറഞ്ഞു.

ഹാരിസിന്റെ പ്രചരണ വിഭാഗം ഫെഡറല്‍ ബജറ്റില്‍ ന്യൂനപക്ഷ വ്യവസാനങ്ങള്‍ക്കും കറുത്ത വര്‍ഗക്കാരുടെ കോളേജുകള്‍ക്കും 75 മില്യന്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് പറഞ്ഞു.

പുതിയ അഭിപ്രായ സര്‍വേയില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനെ അനുകൂലിക്കുന്നവര്‍ 23%വും ഹാരിസിനെ അനുകൂലിക്കുന്നവര്‍ 8% വും ആണെന്ന് കണ്ടെത്തി. വാറന്‍-7% ബേണി സാന്‍ഡേഴ്‌സ്- 4% എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനക്കാരുടെ നില.

കമല ഹാരിസ് : അക്ഷമയായ ഒരു രാഷ്ട്രീയ നേതാവ് - (ഏബ്രഹാം തോമസ്)
Join WhatsApp News
മുക്കണ്ണൻ 2019-07-29 09:51:17
മത്തായി സ്വപ്‌നം കാണുന്നു 
ഒത്താൽ കമല ബൈഡനെ മറിക്കും 
ബൈഡൻപോയാൽ ഡമ്പന് ചാൻസുകൂടും 
ചുങ്കക്കാരനും പാപിയുമായവനെ  
നിന്റെ സ്വപ്നം ഫലിക്കാതെ പോകട്ടെ 
കർമ്മ ഫലങ്ങളാൽ നിന്റെ ഡമ്പൻ  
പുനർ ജനിക്കാതെ പോട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക