Image

ഈ അംഗീകാരം പിതാവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നു ഷമ്മി തിലകന്‍

Published on 28 July, 2019
ഈ അംഗീകാരം പിതാവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നു ഷമ്മി തിലകന്‍

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുളള കേരള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നല്‍കിയതാണ് ഷമ്മിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലഭിച്ച അംഗീകാരവും ആദരവുമാണ് ഇതെന്ന് ഷമ്മി കുറിച്ചു. ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ തന്റെ പിതാവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും ഇതിന് തന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഷമ്മി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക