Image

നിരണം തോമസ് വിട പറഞ്ഞു (അനുസ്മരണം: ജോണ്‍ ഇളമത)

Published on 27 July, 2019
നിരണം തോമസ് വിട പറഞ്ഞു (അനുസ്മരണം: ജോണ്‍ ഇളമത)
എന്‍െറ ബാല്യ കൗമാരകാലങ്ങളില്‍ നിറഞ്ഞ നിന്ന ഒരു വ്യക്തത്വമായിരുന്നു "കൊച്ചുനൂണ്ണി' എന്നു ഞാന്‍ വിളിച്ചിരുന്ന നിരണം തോമസ്. അറുപതകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രിയം, വിമേചനസമരം മുതലാരംഭിക്കുന്നതാണ് നിരണം തോമസിന്‍െറ രാഷ്ട്രീയം!

അയല്‍ക്കാരായ ഞങ്ങള്‍ ചെറുപ്പത്തിലെ ചെങ്ങാതികളായിരു്‌റ്ു.കടപ്ര മാന്നാറിലെ മോഴശേരി പ്രൈമറി സ്ക്കൂള്‍ മുതല്‍ അത് ആരംഭിക്കുന്നു.അവിടെ അന്നുണ്ടായിരുന്ന ഒറ്റതടി തെങ്ങുംപാലത്തില്‍ എന്‍െറ കയ്യില്‍ പിടിച്ചുകൊണ്ടുപോകുന്ന ചെങ്ങാത്തം എഴുപതുകളില്‍ ഞാന്‍ ജര്‍മ്മിനിയിലേക്ക് കുടിയേറും വരെ ഏറെക്കുറെ നിലനിന്നിരുന്നു.

കോളേജുകാലങ്ങളില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ഞങ്ങളെ ഏറെ ബന്ധിക്കുന്നത്.പാലായില്‍ നിന്ന് ചങ്ങനാശേരിയില്‍ നിന്ന്് തിരുവല്ലായിലേക്കും,തിരുവല്ലായില്‍ നിന്ന് കടപ്രമാന്നാറിലേക്കും ആ രാഷ്ട്രീയം ചേക്കേറി.''ഡാല്‍ജിറ്റ് അഡല്‍ പ്രസിഡന്‍റും, മണ്‍മറഞ്ഞ ഏബ്രഹാം കോക്കാട് സെക്രട്ടറിയുമായിരുന്ന കാലത്ത്.അതൊക്കെ കഴിഞ്ഞ് ഞാന്‍ രാഷ്ട്രീയം വിട്ടുപോരുമ്പോഴുമൊക്ക നിരണം തോമസ് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസില്‍ ഉറച്ച് ,കറ ഇല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകനായി. രാഷ്ട്രീയത്തില്‍ ഇത്രയധികം പാരമ്പര്യം ഉണ്ടായിരുന്നിട്ടുകൂടി ഒരു മന്ത്രിസ്ഥാനത്തേക്ക് തോമസിന് എത്താന്‍ കഴിയാഞ്ഞത് ദൗര്‍ഭാഗ്യമായി പോയി എന്ന്് ഞാന്‍ ചിന്തിക്കാറുണ്ട്.എട്ടുവര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്‍റ് എഐസിസി മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്‍െറ രാഷ്ട്രീയം ചുരുങ്ങിപോയി എന്നേ എനിക്ക പറയാനാവൂ!

നിസ്വാര്‍ദ്ധനും,സംശുദ്ധ രാഷ്ട്രീയ ആദര്‍വാദിയുമായിരുന്ന എന്‍െറ നല്ല അയല്‍ക്കാരന്, രാഷ്ട്രീയ നേതാവിന് അഭിവാദ്യങ്ങള്‍,ആദരാജ്ഞലികള്‍, പ്രാര്‍ത്ഥനകള്‍!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക