Image

ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്‌

Published on 27 July, 2019
ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്‌
നടന്‍ ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്‌. അക്ഷയ്‌ കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുകയെന്ന്‌ ബാബു ആന്റണി ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു.

ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ്‌ ചിത്രമാണിത്‌.

1988ലെ `ഹത്യ'യിലൂടെയാണ്‌ അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്‌.

 2012ല്‍ പുറത്തിറങ്ങിയ എക്‌ ദിവാനാ ഥാ എന്ന ചിത്രത്തിലാണ്‌ അവസാനമായി വേഷമിട്ടത്‌. ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക