Image

തമിഴ് താരം ചേരനെതിരെ ലൈംഗികാരോപണവുമായി മീര മിഥുന്‍

Published on 27 July, 2019
തമിഴ് താരം ചേരനെതിരെ ലൈംഗികാരോപണവുമായി മീര മിഥുന്‍
പ്രശസ്ത നടനും സംവിധായകനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥി മീര മിഥുന്‍.ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരന്‍ അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിക്കുന്നത്.

അതേസമയം ബിഗ്ബോസിലെ മറ്റ് അംഗങ്ങള്‍ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം ഇക്കാര്യമറിയാമെന്നും അവര്‍ വ്യക്തമാക്കി.


സംഭവം വിവാദമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശ്രീഗണേഷായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Join WhatsApp News
വിദ്യാധരൻ 2019-07-27 23:29:54
 നാരീസ്തനഭര നാഭീദേശം 
ദൃഷ്ട്വാ മാ ഗാ മോഹാവേശം 
ഏതന്മാം സവസാദി വികാരം 
മനസി വിചിന്തയ വാരം വാരം (ഭജഗോവിന്ദം -ശങ്കരാചാര്യർ )

സ്ത്രീകളുടെ സ്തനവും ജഘനവുമെല്ലാം കണ്ട് കാമവിവശനാകാതരിക്കുക . മാംസത്തിന്റെയിൻ കൊഴുപ്പിന്റെയും രൂപഭേദമാണ് അവയെല്ലാം എന്ന് കൂടെ കൂടെ മനസ്സിൽ ഓർക്കുക .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക