Image

കോപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ കോറസ് കലാപരിപാടികള്‍ ഉജജ്വലമായി

ലാലി ജോസഫ് ആലപ്പുറത്ത്. Published on 27 July, 2019
കോപ്പേല്‍ സെന്റ് അല്‍ഫോന്‍സ  ദേവാലയത്തിലെ  കോറസ്  കലാപരിപാടികള്‍ ഉജജ്വലമായി
ഡാളസ്: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് ജൂലൈ 26 നു സെന്റ് അല്‍ഫോന്‍സാ ഹാളില്‍ ഇടവകാംഗങ്ങളുടെ നേത്യത്വത്തില്‍ അരങ്ങേറിയ കോറസ് കലാപരിപാടികള്‍ ഉജജ്വലമായി. 

വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള കലാകാര•ാര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രാചിന ക്രൈസ്തവ ജീവിത പശ്ചാത്തലത്തില്‍ അവതരിക്കപ്പെട്ട ' പെണ്‍കൊച്ചിനെ തരാം പലിശ ചോദിക്കരുത്' എന്ന ലഘു നാടകത്തില്‍ കുര്യന്‍ മാത്യു, ടോം കറുകച്ചാല്‍, ലാലി ജോസഫ്, ജസി ജോര്‍ജ്, മരിയ മധു, തെരസാ ജഗന്‍ എന്നിവര്‍ വേഷമിട്ടു.  ഒപ്പം യൂറോപ്പില്‍ കാറല്‍സ്മാന്‍ ചക്രവര്‍ത്തി തുര്‍ക്കിയിലെ രാജാവുമായി ഏറ്റുമുട്ടിയ ചരിത്ര പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ട ചവിട്ടു നാടകം ശ്രദ്ധേയമായി. ഈ ചവിട്ടു നാടകത്തില്‍ സോജന്‍, ജിറ്റോ, വര്‍ഗീസ് നെല്ലികുന്ന്, ഷെല്ലി തോമസ്, ബാബു, ജോസ്, ജിമ്മി, ബനഡിക്റ്റ് എന്നിവര്‍ വേഷമിട്ടു.

പുരാതന കേരളിയ പരമ്പരാഗത സംസ്‌ക്കാരത്തെ പുതു  തലമുറയിലേക്ക് എത്തിക്കാന്‍ ശ്രമിച്ച ഈ കലാകാര•ാരുടെ പ്രയത്‌നം അഭിനന്ദനം അര്‍ഹിക്കുന്നു. രചനയും സംവിധാനവും വര്‍ഗീസ് ആലപ്പുറത്ത് നിര്‍വ്വഹിച്ചു.

 ഇടവക വികാരി ഫാ: ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, സെക്രട്ടറി  ഷെല്ലി വടക്കേകര, ട്രസ്റ്റിമാരായ സി.വി. ജോര്‍ജ്, ജെയ് മോന്‍ ജോസഫ്, സജേഷ് അഗസ്റ്റിന്‍, സിജോ ജോസ് എന്നിവര്‍ ഈ തിരുന്നാള്‍ ആഘോഷങ്ങള്‍ ഉജജ്വലമാക്കുവാന്‍ സഹായിച്ചു.  തിരുനാള്‍ കുര്‍ബാനക്ക് റവ: ഫാ എബ്രാഹം തോമസ് മുഖ്യ കാര്‍മികത്വം വഹിച്ചു



കോപ്പേല്‍ സെന്റ് അല്‍ഫോന്‍സ  ദേവാലയത്തിലെ  കോറസ്  കലാപരിപാടികള്‍ ഉജജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക