Image

എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.

ജീമോന്‍ റാന്നി. Published on 27 July, 2019
എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ടീമിലെ ചുണക്കുട്ടികള്‍ ചാമ്പ്യന്‍മാരായി (3224) എക്യൂമെനിക്കല്‍ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു. ഫൈനല്‍ മത്സരത്തില്‍  സെന്റ് ജോസഫിനെ നേരിട്ട സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീം റണ്ണര്‍ അപ്പിനുള്ള എവര്‍ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ മുതല്‍ ട്രിനിറ്റി മാര്‍തോമ്മ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററില്‍ വച്ചായിരുന്നു ടൂര്‍ണമെന്റ്. ട്രിനിറ്റി മാര്‍തോമ്മ ഇടവക അസി. വികാരി റവ. റോഷന്‍.വി. മാത്യൂസ് പ്രാര്‍ത്ഥിച്ചു ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. 

അലിഷ സാല്‍ബി (സെന്റ് ജോസഫ് സീറോ മലബാര്‍ ടീം) എംവിപി ട്രോഫി നേടിയപ്പോള്‍ ഷെറില്‍ ചെറുകര റൈസിംഗ് സ്റ്റാര്‍ ട്രോഫിക്ക് അര്‍ഹയായി.
    
പങ്കെടുത്ത മറ്റു ടീമുകളായ സെന്റ് മേരീസ് ക്‌നാനായ, ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ച് ടീമുകളും ടൂര്‍ണമെന്റില്‍  ആവേശം നിറഞ്ഞ പോരാട്ടങ്ങള്‍ നടത്തി.

ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടന്ന 3 പോയിന്റ് മത്സരത്തില്‍ അലിഷ സാല്‍ബി(സെന്റ് ജോസഫ് സീറോ മലബാര്‍ ടീം), സ്‌നേഹ വര്‍ഗീസ് (സെന്റ് മേരീസ് ക്‌നാനായ) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വ്യക്തിഗത ട്രോഫികളും നേടി. 

രാജേഷ് വര്‍ഗീസ് ( ആര്‍വിഎസ് ഇന്‍ഷുറന്‍സ്) ഗ്രാന്‍ഡ് സ്‌പോണ്‍സറായിരുന്നു,.  
സമ്മാനദാനത്തിനു ശേഷം ടൂര്‍ണമെന്റ് കണ്‍വീനര്‍ റജി കോട്ടയം നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി.

എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.എക്യൂമെനിക്കല്‍ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്  സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ജേതാക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക