Image

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണം

സെബാസ്റ്റ്യന്‍ ആന്റണി Published on 26 July, 2019
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണം
ന്യൂജേഴ്സി: സീറോ മലബാര്‍ സഭാ ശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവകസമൂഹം സ്നേഹോഷ്മളമായ സ്വീകരണം നല്‍കി. സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂരും കര്‍ദിനാളിനെ അനുഗമിച്ചിരുന്നു.
ശ്രേഷ്ഠ മെത്രാപ്പോലീത്താ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണ്‍ ആതിഥേയത്വം വഹിക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയതിനോടനുബന്ധിച്ചായിരുന്നു സോമര്‍സെറ്റ് ദേവാലയത്തിലെ അജപാലക സന്ദര്‍ശനം.
ജൂലൈ 24-നു ബുധനാഴ്ച വൈകീട്ട് 7.30 ന് ആരംഭിച്ച സ്വീകരണ ചടങ്ങുകള്‍ക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളില്‍ നിന്നായി എത്തിയവര്‍ ഉള്‍പ്പടെ അഞ്ഞൂറില്‍പ്പരം വിശ്വാസികള്‍ പങ്കെടുത്തു .
ഇടവക സമൂഹത്തോടും, അഭിവന്ദ്യ വൈദീകരോടുമൊപ്പം ദേവാലയത്തിലെ സി.എം.എല്‍ കുട്ടികള്‍ പിതാവിനെ ദേവാലയത്തിലേക്ക് സ്‌നേഹപുരസ്സരം ആനയിച്ചു.
വിശുദ്ധ ദിവ്യബലിക്ക് മുമ്പായി ഇടവക വികാരി ബഹു. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അഭിവന്ദ്യ പിതാവിനേയും, വൈദികരെയും, ഇടവക സമൂഹത്തേയും സ്വാഗതം ചെയ്തു സംസാരിച്ചു.
അഭിവന്ദ്യ പിതാവ് മാര്‍ ജോര്‍ജ് ആലഞ്ചേരി നയിച്ച ആഘോഷമായ ദിവ്യബലിയില്‍ സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ഇടവക വികാരി ബഹു. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍, ഫാ.പീറ്റര്‍ അക്കനത്ത്, ഫാ.ഫിലിപ്പ് വടക്കേക്കര, ഫാ.പോളി തെക്കന്‍, ഫാ.മാത്യു കുന്നത്ത്, ഫാ. ജിന്റോ പള്ളത്തുകുഴി എന്നിവര്‍ സഹകാര്‍മികരായി.
ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കുകയും ഇടവകസമൂഹത്തെയും, ഇടവകക്ക് ആത്മീയ നേതൃത്വം നല്‍കുന്ന വികാരിയച്ചനേയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ദിവ്യബലിക്കുശേഷം കര്‍ദിനാള്‍ ഇടവകയിലെ ഓരോ കുടുംബാംഗങ്ങളെയും പ്രത്യേകം അനുഗ്രഹിച്ചു ആശീര്‍വദിച്ചു.
ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാതേഷ്സും, മരിയന്‍ മതേഷ്സും, യുവജനങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയിലെ ഗായകസംഘം ശ്രുതി മധുരമായ ഗാനങ്ങളാല്‍ തിരുക്കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.
ശ്രേഷ്ഠ മെത്രാപ്പോലീത്ത കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ സ്വീകരണ പരിപാടികളിലൂം,പ്രാര്‍ഥന ചടങ്ങുകളിലും ഭക്തി പൂര്‍വ്വം പങ്കെടുത്ത എല്ലാ ഇടവകാംഗങ്ങളെയും ഇടവക വികാരി പ്രത്യേകം അഭിന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
സി.എം.ല്‍ കുട്ടികള്‍ക്കുവേണ്ടി ആന്‍സന്‍ ഏറത്ത് അഭിവന്ദ്യ പിതാവിന് നന്ദി പറഞ്ഞു. ഇടവക ട്രസ്ടിമാരെ പ്രതിനിധീകരിച്ചു മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) എല്ലാ വിശിഷ്ടാതിഥികള്‍ക്കും, ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.
ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 732-690-3934), മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908 )400-2492, ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 721-8076.
അഭിവന്ദ്യ പിതാവ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ സ്വീകരണ ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ലിങ്കില്‍ ക്ലിക് ചെയ്യുക (ഫോട്ടോ: ജോര്‍ജ് ചെറിയാന്‍)
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണംകര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണംകര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണംകര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണംകര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണംകര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ ഉജ്ജ്വല സ്വീകണം
Join WhatsApp News
CID Moosa 2019-07-26 16:41:49

NEW DELHI - India’s Catholic Church, already rocked by allegations that a bishop raped a nun, is facing an uprising by hundreds of priests against one of the country’s four cardinals following his reinstatement by Pope Francis.

Francis last year effectively suspended Cardinal George Alencherry, head of the eastern rite Syro-Malabar church in the southern Indian state of Kerala, amid a controversy over disputed land sales. Francis named a temporary administrator to run Alencherry’s Ernakulam-Angamaly archdiocese, resolve its financial problems and try to heal the divisions the dispute had caused among the priests.

Last month, Francis reinstated Alencherry after the administrator turned in his report. The findings were never made public, and two auxiliary bishops who were suspended along with Alencherry remain suspended.

അടിമത്തം, ചങ്ങലകള്‍ > 2019-07-26 19:43:47
 അടിമത്തം -അവയുടെ ചങ്ങലകള്‍ - അവകൊണ്ട് താനെ ചുറ്റി അടിമ ആയി ജീവിക്കുന്ന വിശ്വാസി -നീ എന്നും അടിമ.-andrew
Jack Daniel 2019-07-26 20:49:45
നാട്ടിൽ കുലപാതകം, പെണ്ണ് കേസ്, നക്സൽസ്. പീഡനം,  ഇവ നടത്തിയിട്ട് അമേരിക്കയിൽ വന്നാൽ മതി ഏത് നാറ്റകേസും മലയാളി തലയിൽ എടുത്തു വയ്ക്കും. താലപ്പൊലി കൊടുത്തു എഴുന്നള്ളിപ്പിക്കും . അപ്പോൾ ഞാൻ എന്താണ് പറഞ്ഞോണ്ട് വന്നത് . എന്റെ ബ്രതർ ജോസ് ചേട്ടായിയെ കണ്ടില്ലല്ലോ എന്ന് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക