Image

ഇട്ടിമാണിയില്‍ മാസായി മോഹന്‍ലാല്‍

Published on 26 July, 2019
ഇട്ടിമാണിയില്‍ മാസായി മോഹന്‍ലാല്‍

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ജിബിജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിന്റെ മേക്കിങ് വിഡിയോ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഫാമിലി എന്റടൈനറാകും ചിത്രമെന്ന് സംവിധായകര്‍ പറയുന്നു.

തൃശൂരില്‍ ഇട്ടിമാണി കേറ്ററിങ് സര്‍വ്വീസ് നടത്തുന്ന കഥാപാത്രമായാണ് ലാലേട്ടനെത്തുന്നത്. ഹണി റോസ് ആണ് ഇട്ടിമാണിയിയുടെ കാമുകി. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അച്ഛന്റേയും മകന്റേയും വേഷത്തില്‍  മോഹന്‍ലാല്‍ എത്തുന്നു. 

ജിബിയും ജോജുവും തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതും. ആശിര്‍വാസ് സിനിമാസിന്റെ ബാനറില്‍  ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. 

അജു വര്‍ഗീസ്, ഹാരിഷ് കണാരന്‍,  ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത്ത് കുമാര്‍,  അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ.പി.എസ്.സി ലളിത, വിനു മോഹന്‍, സ്വാസിക, സിദ്ദിക്ക്, സലീം കുമാര്‍, അരിസ്‌റ്റോ സുരേഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക