Image

ഭാരതീയ നാട്ട്യകലയെ സ്‌നേഹിക്കുന്ന സഹോദരികള്‍

ബി ജോണ്‍ കുന്തറ Published on 26 July, 2019
ഭാരതീയ നാട്ട്യകലയെ സ്‌നേഹിക്കുന്ന സഹോദരികള്‍
 (കണ്ടതും കേട്ടതും: മെംഫിസ് ടെന്നസി)

അമേരിക്കയില്‍ ജനിച്ചുവളര്‍ന്നു എങ്കിലും, മെംഫിസ് ടെനസ്സിയില്‍ ജീവിക്കുന്ന സാംസന്‍റ്റെയും മിനിയുടെയും രണ്ടു പുത്രിമാര്‍ ഈ കഴിഞ്ഞ ദിവസം, ഒരുമിച്ച് ഭരതനാട്ട്യത്തിലെ പഠനവീഥിയിലെ അന്തിമപദം അരങ്ങേറ്റം, അഥവാ സര്‍വകലാശാല ബിരുദം സദസിനുമുന്നില്‍ അവതരിപ്പിച്ചു.

അലീന ജോര്‍ജ് എട്ടുവയസു പ്രായത്തില്‍ ന്യത്തപഠനം ആരംഭിച്ചു പിന്നീടത് ശാസ്ത്രീയന്യത്ത മേഖലയിലെ ഭരതനാട്ട്യത്തിലേക്ക് തിരിഞ്ഞു. അനുജത്തി മീര നാലു വയസ് ആയപ്പോള്‍ മുതല്‍ നൃത്തത്തില്‍ അഭിരുചി കാട്ടി എന്നാല്‍ അധ്യാപിക പ്രായക്കുറവ് എന്നകാരണത്താല്‍ തല്‍ക്കാലം പിന്തിരിപ്പിക്കുന്നതിന് ശ്രമിച്ചു എന്നാല്‍ മീരയുടെ നിര്ബല്‍ന്ധം വിജയിച്ചു.

കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ ഈ സഹോദരികള്‍, ഒരുമിച്ചും ഒറ്റക്കും നിരവധി സാംസ്കാരിക  പൊതുഅരങ്ങുകളില്‍ പലേ രൂപങ്ങളിലുള്ള നടന പരിപാടികള്‍ നടത്തിയിരിക്കുന്നു. അവയില്‍ ശ്രദ്ധേയമായവ മലയാളി ഇന്ത്യന്‍ സംഘടനകള്‍കൂടാതെ നിരവതി മറ്റു കലോത്സവങ്ങളിലും ഇവരുടെ ന്യത്തം അവതരിപ്പിച്ചിട്ടുണ്ട്

അലീന ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് അലബാമയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനി മീര സീനിയര്‍ സ്റ്റുഡന്‍റ്റ് ഹൈ സ്കൂളിലും, അരങ്ങേറ്റം നടന്നു എങ്കിലും നര്ത്തയന പഠനം അവസാനിക്കുന്നില്ല എന്നതാണ് ഈ സഹോദരിമാരുടെ നിലപാട്. മാതാപിതാക്കള്‍ക്കും നമുക്കെല്ലാവര്‍ക്കും ഇവര്‍ അഭിമാന പാത്രങ്ങള്‍.


ഭാരതീയ നാട്ട്യകലയെ സ്‌നേഹിക്കുന്ന സഹോദരികള്‍
ഭാരതീയ നാട്ട്യകലയെ സ്‌നേഹിക്കുന്ന സഹോദരികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക