Image

ഭ്രൂമ്രയെ കുറിച്ചുള്ള ചോദ്യം; ഗോസിപ്പുകളോട്‌ പ്രതികരിക്കാനില്ലെന്ന്‌ അനുപമ പരമേശ്വരന്‍

Published on 26 July, 2019
ഭ്രൂമ്രയെ കുറിച്ചുള്ള ചോദ്യം; ഗോസിപ്പുകളോട്‌ പ്രതികരിക്കാനില്ലെന്ന്‌ അനുപമ പരമേശ്വരന്‍


ഇന്ത്യന്‍ പേസ്‌ ബൗളര്‍ ജസ്‌പ്രീത്‌ ഭ്രൂമ്ര ട്വിറ്ററില്‍ നടി അനുപമ പരമേശ്വരനെ ഫോളോ ചെയ്‌തത്‌ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു. ഭ്രൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്‌ത ഏക നടിയും അനുപമ ആയിരുന്നു. ഫോളോ ചെയ്യുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന്‌ പിന്നാലെ ഇരുവരെയും പറ്റി ഗോസിപ്പുകളും വന്നിരുന്നു.

ഇരുവരും പ്രണയത്തില്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. ഇതോടെ അനുപമയെ ട്വിറ്ററില്‍ ഭ്രൂമ്ര അണ്‍ഫോളോ ചെയ്യുകയും ചെയ്‌തിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരുന്നു.

ഇപ്പോഴിതാ അനുപമയോട്‌ രാക്ഷസുഡു എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ഭ്രൂമ്രയെ കുറിച്ച്‌ ചോദിച്ചിരുന്നു.
എന്നാല്‍ ഇത്തരം കാര്യത്തോട്‌ തനിക്ക്‌ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ്‌ താരം വ്യക്തമാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക