Image

അയ്യപ്പ ഭജന സംഘം ഓഫ് സൗത്ത് ഫ്‌ളോറിഡ രൂപംകൊണ്ടു

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2019
അയ്യപ്പ ഭജന സംഘം ഓഫ് സൗത്ത് ഫ്‌ളോറിഡ രൂപംകൊണ്ടു
മയാമി : സൗത്ത് ഫ്‌ളോറിഡയിലെ അയ്യപ്പഭക്തന്മാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചു കൊണ്ടു അയ്യപ്പ ഭജനസംഘം ഓഫ് സൗത്ത് ഫ്‌ളോറിഡ (A B S F) ഔദോഗികമായി നിലവില്‍ വന്നു . വരുന്ന വര്‍ഷം ശ്രീകുമാര്‍ ഹരിലാല്‍, മനോജ് കുട്ടി . ജയരാജ് ശിവശങ്കരന്‍ എന്നിവര്‍ അടങ്ങുന്ന ടീം സംഘടനയെ നയിക്കും.

വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രതേകിച്ചു  കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പരിപാടികള്‍ക്കായിരിക്കും പ്രാധാന്യം. കുട്ടികള്‍ അവതരിപ്പിക്കുന്ന ഭജനകള്‍, പുരാണ കഥ അവതരണം വിവിധ കലാമത്സരങ്ങള്‍ എന്നിവ എല്ലാമാസവും അരങ്ങേറുമെന്നു ഭാരവാഹികള്‍ അറിയിച്ചു .

ജൂലൈ 27  ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ രാമായണമാസം ആചരിക്കും . ഓഗസ്റ്റ് 17  ശനിയാഴ്ച വൈകിട്ട് 5 മണിക്കു ശ്രീകൃഷ്ണജയന്തിയും സ്വാതന്ത്ര്യദിന ആഘോഷങ്ങളും അരങ്ങേറും .

കൂടാതെ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും അത്തപൂക്കളവും ആര്‍പ്പുവിളികളുമായി സംഘത്തിന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 7  ശനിയാഴ്ച നടക്കും . കൂടാതെ സംഘത്തിന്റെ  ഈവര്‍ഷത്തെ ഏറ്റവും വലിയ പരിപാടി ആയ "അയ്യപ്പ പടിപൂജ' ഡിസംബര്‍ അവസാന വാരം സംഘടിപ്പിക്കും,  സൗത്ത്  ഫ്‌ളോറിഡയിലെ എല്ലാ വിശ്വാസികളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


അയ്യപ്പ ഭജന സംഘം ഓഫ് സൗത്ത് ഫ്‌ളോറിഡ രൂപംകൊണ്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക