Image

റവ.സാം ടി.കോശി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കടുക്കുന്നു

എബി മക്കപ്പുഴ Published on 25 July, 2019
റവ.സാം ടി.കോശി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കടുക്കുന്നു
ഡാളസ്: മര്‍ത്തോമസഭയിലെ പ്രമുഖകണ്‍വന്‍ഷന്‍ പ്രാസംഗീകനും വചനപണ്ഡിതനും സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി മര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ വികാരിയുമായ റവ. സാംടി.കോശി ജൂലൈ 26, 27 തീയതികളില്‍ നടത്തപ്പെടുന്ന സുവിശേഷയോഗത്തില്‍ പങ്കെടുക്കുന്നു.

സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വിര്‍ഷിക കണ്‍വന്‍ഷനില്‍  "ഗോഡ് ഓഫ് ഹീലിംഗ് ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണമാണ് നടത്തുന്നത്.വളരെ അനുഗ്രഹീതമായ യോഗത്തില്‍ വലിയൊരു വിശാസകൂട്ടത്തെ പ്രതീക്ഷിക്കുന്നതായി ഇടവക വികാരിറവ. മാത്യു ജോസഫ് അറിയിച്ചു.
വൈകുന്നേരം 7 മുതല്‍ ഗാനശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ആരംഭിക്കും.

ജൂലൈ 27 ഞായറാഴ്ച വിശുദ്ധ കര്‍ബ്ബാനക്ക്‌ശേഷം സെന്റ്‌പോള്‍സ് ഇടവകയുടെ 31 മതു പാരിഷ വാര്‍ഷിക ആഘോഷചടങ്ങുകള്‍ നടത്തപ്പെടും .പ്രസ്തുതയോഗത്തില്‍ പ്രസിഡണ്ട് റവ.മാത്യു ജോസഫ് (മനോജ ്അച്ചന്‍) അദ്ധ്യക്ഷത വഹിക്കും. റവ. സാം ടി.കോശി മുഖ്യപ്രസംഗികനായിരിക്കും.

റവ.സാം ടി.കോശി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക