Image

മുള്ളര്‍ പ്രകടനം ചീറ്റിപ്പോയി (ബി ജോണ്‍ കുന്തറ)

Published on 25 July, 2019
മുള്ളര്‍ പ്രകടനം ചീറ്റിപ്പോയി (ബി ജോണ്‍ കുന്തറ)
റോബര്‍ട്ട് മുള്ളറിന്റെ സഹായത്തോടെ, ഡെമോക്രാറ്റ്‌സ് സ്വയം വിഡ്ഢിത്തം കെട്ടി ഇന്നലത്തെ റഷ്യ ട്രംപ് ഗൂഡാലോചന എന്ന, കോണ്‍ഗ്രസ് വീണ്ടും നടത്തിയ ന്യായവിചാരണയില്‍ അങ്ങനെ ഡെമോക്രാറ്റ്‌സിന്‍റ്റെ, ട്രംപിനെ ഇമ്പീച്ചു ചെയ്യണമെന്നുള്ള വാശിയിലെ അവസാനരക്ഷ ആയിരിക്കുമെന്ന ആഗ്രഹത്തില്‍ യൂ സ് കോണ്‍ഗ്രസ് അന്വേഷണ സമിതികള്‍ സജ്ജീകരിച്ച റോബര്‍ട്ട് മുള്ളര്‍ നാടകം അഭിനേതാവിന്‍റ്റെ അവ്യക്തത നിറഞ്ഞ സംഭാഷണത്തില്‍ കൂക്കുവിളി കിട്ടിയില്ല അങ്ങനെ അവസാനിച്ചു.

ഇന്നലെ പുതുതായി ഒരു തരി വിവരവും ആര്‍ക്കും റോബര്‍ട്ട് മുള്ളരില്‍ നിന്നും കിട്ടിയില്ല കേട്ടതൊക്കെത്തന്നെ വീണ്ടും കേട്ടു. പ്രസിഡന്‍റ്റ്  ട്രംപ് അന്വേഷണസമയം പറഞ്ഞു ഇതൊരു പിശാചു വേട്ട കൂടാതെ മുള്ളര്‍ അന്വേഷണം ശെരിയല്ല ഇയാള്‍ പോകണം . എന്നാല്‍ ആരെയും പിരിച്ചുവിട്ടുമില്ല അന്വേഷണം മുള്ളര്‍ തന്നെ പൂര്‍ത്തിയാക്കി ഇവിടെ എന്തു കുറ്റം ട്രംപ് ചെയ്തു?

കഴിഞ്ഞ ദിനം എഴുതി, ഇന്നത്തെ പ്രകടനത്തില്‍ ഇരു പാര്‍ട്ടികളും സംപ്ത്രിപ്തരാകില്ല  എന്ന്.എന്നാല്‍ റിപ്പബ്ലിക്കന്‍ ഭാഗത്തുനിന്നും മികച്ച പ്രകടനമാണ് ഉണ്ടായത് ചോദിച്ച ചോദ്യങ്ങള്‍ക്ക് മുള്ളര്‍ക്ക് നല്ല മറുപടികള്‍ ഇല്ലായിരുന്നു എന്നുമാത്രമല്ല നല്‍കിയ ഉത്തരങ്ങളോ തപ്പിത്തടഞ്ഞും ഒരു പിടിയുമില്ല എന്ന രൂപത്തിലും.

മുള്ളര്‍ നല്‍കിയ ഉത്തരങ്ങള്‍ കേട്ടാല്‍ തോന്നും പ്രസിദ്ധമായ മുള്ളര്‍ റിപ്പോര്‍ട്ട് ആരെഴുതിഎന്ന് ? ഡെമോക്രാറ്റ്‌സ് എന്തിനീ, വൃദ്ധപെന്‍ഷനും വാങ്ങി പൊതു വേദിയില്‍ നിന്നും വിരമിച്ച ഈ പാവത്തിനെ വീണ്ടും വലിച്ചിഴച്ചു കോണ്‍ഗ്രസ്സിനു മുന്നില്‍ കൊണ്ടുവന്നു?

ഡൊണാള്‍ഡ് ട്രംപിനെ പുകച്ചു പുറത്താക്കുന്നതിനു നടത്തിയ അവസാന ശ്രമം അയാളുടെ 2020 പുനര്‍ തിരഞ്ഞെടുപ്പു വിജയം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. സ്വതന്ത്രമായി കക്ഷിരാഷ്ട്രീയമില്ലാത്ത ജനതയുടെ മുന്നില്‍ ഈ കുറ്റാരോപണങ്ങളില്‍ നിരപരാധി എന്ന് തെളിഞ്ഞിരിക്കുന്നു.

ഇനിഎന്താണ് അന്വേഷണ സമിതി അധ്യക്ഷപീഠങ്ങളിരിക്കുന്ന ഡെമോക്രാറ്റ്  നേതാക്കളായ ജെറി നഡ്‌ലെര്‍ , ആദം ഷിഫ്റ്റ് ഇവരുടെ ആവനാഴികളില്‍ ട്രംപിനെതിരെ തൊടുത്തു വിടുന്നതിനുള്ള അമ്പുകള്‍? സി എന്‍ എന്‍ പോലുള്ള മാധ്യമങ്ങളിലെ ചിലക്കുന്ന മുഖങ്ങള്‍ ഇന്നലെ തികച്ചും നിരാശ നിറഞ്ഞവയായി മാറി.

ഒരു കാര്യം വ്യക്തമായി മുള്ളര്‍ അന്വേഷണം തുടങ്ങുന്നതിനുമുമ്പേ അന്വേഷകര്‍ക്ക് അറിയാമായിരുന്നു ട്രംപ് ഒരു ഗൂഡാലോചനും റഷ്യയൂമായി നടത്തിയിട്ടില്ല തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന്. മുള്ളര്‍ അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ തമ്മില്‍ത്തമ്മിലുള്ള പൂര്‍വകാല  ആശയവിനിമയങ്ങള്‍ അത് വ്യക്തമാക്കുന്നു..എല്ലാ തലമുതിര്‍ന്ന രാഷ്ട്രീയക്കാരും മറ്റു പണ്ഡിതരും സമ്മതിച്ചിട്ടുണ്ട് ട്രംപിന്‍റ്റെ വിജയം തികച്ചും അപ്രധീക്ഷിതമായിരുന്നു എന്ന് .അത് ഇവര്‍ക്കാര്‍ക്കും സമ്മതിച്ചുകൊടുക്കുന്നതിനു സാധിക്കുന്നില്ല.നാം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കണ്ടത് വെറും പകതീര്‍ക്കല്‍.

നിങ്ങളെ പൊതുജനം രാജ്യം ഭരിക്കുന്നതിനു തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത് പരസ്പരം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനല്ല. ഹില്ലരി ക്ലിന്‍റ്റെന്‍ തോറ്റു അത് ഇനിഎങ്കിലും സമ്മതിക്കൂ രാജ്യം വേറെ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു അവക്ക് എന്തെങ്കിലും പരിഹാരം കാണുവാന്‍ പറ്റുമോ എന്നു ചിന്തിക്കൂ.നിങ്ങള്‍ ഇനിയും ഇമ്പീച്ചും പറഞ്ഞു നടന്നാല്‍ പൊതുജനം ഷമിക്കില്ല എന്നോര്‍ക്കുക.



Join WhatsApp News
Boby Varghese 2019-07-25 13:12:49
Russia collusion is dead and buried deep. The fake news and Democrats owe a huge apology to Trump. For more than two and a half years, Democrat leaders and fake news were crying to impeach the duly elected President of the country. His only crime was that he defeated Clinton, the anointed candidate of the elites.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക