Image

റജി വലിയകാലായ്‌ക്ക്‌ ഓള്‍സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ ചെയര്‍മാന്‍സ്‌ അവാര്‍ഡ്‌

Published on 25 July, 2019
റജി വലിയകാലായ്‌ക്ക്‌ ഓള്‍സ്‌റ്റേറ്റ്‌  ഇന്‍ഷുറന്‍സ്‌ ചെയര്‍മാന്‍സ്‌ അവാര്‍ഡ്‌
ന്യൂയോര്‍ക്ക്‌: മികച്ച പ്രവര്‍ത്തനത്തിനുള്ള 2018ലെ ഓള്‍സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ ചെയര്‍മാന്‍സ്‌ അവാര്‍ഡ്‌ റജി വലിയകാല എന്ന്‌ വിളിക്കപ്പെടുന്ന ജോസഫ്‌ വി തോമസിന്‌. 

അമേരിക്കയിലെ നാലു ശതമാനം ഏജന്റുമാര്‍ മാത്രമേ, പലരും ആഗ്രഹിക്കുന്ന ഈ ബഹുമതിക്ക്‌ അര്‍ഹരാകാറുള്ളൂ. പ്രൊഫഷണലിസം, പ്രൊഡക്ഷന്‍, കസ്റ്റമര്‍ സാറ്റിസ്‌ഫാക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്‌ ഈ അവാര്‍ഡിന്‌ തിരഞ്ഞെടുക്കപ്പെടുക. 

കമ്യൂണിറ്റി വര്‍ക്‌, ചാരിറ്റബിള്‍ കോണ്‍ട്രിബ്യൂഷന്‍സ്‌, റിയല്‍ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ തുടങ്ങിയ മേഖലകളിലെ സജീവസാന്നിധ്യമാണ്‌ റജി വലിയകാലാ. അവാര്‍ഡ്‌ സ്വീകരിക്കുന്നതിനായി അദ്ദേഹവും കുടുംബവും ജര്‍മനിക്ക്‌ പോയിരിക്കുകയാണ്‌. 

ഭാര്യ ഷിബിക്കൊപ്പം ന്യൂയോര്‍ക്കിലാണ്‌ ജോസഫ്‌ തോമസിന്റെ താമസം. മകള്‍ റോഷിന്‍ അറ്റോര്‍ണിയാണ്‌, ബെന്നിയാണ്‌ മകളുടെ ഭര്‍ത്താവ്‌. കൊച്ചുമകള്‍ ലില്ലി. ഇവരുടെ മകന്‍ റോബിനും ബിസിനസ്‌ ചെയ്യുന്നു.
താന്‍ അംഗമായ മാര്‍ത്തോമ്മാ ഇടവകയുമായി ബന്ധപ്പെട്ട്‌ ആത്മീയ പ്രവര്‍ത്തനങ്ങളിലും റജി വലിയകാലാ സജീവമാണ്‌. 

നിരവധിപേര്‍ക്ക്‌ ബിസിനസ്‌ സഹായങ്ങള്‍ ചെയ്‌തിട്ടുള്ള ഇദ്ദേഹം ന്യൂയോര്‍ക്കിലെ മലയാളി ബിസിനസ്‌ സമൂഹത്തിന്‌ ഏറെ പ്രിയങ്കരനാണ്‌. 
Join WhatsApp News
Mathews Abraham 2019-07-26 01:00:40
God bless you and your family. Great job. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക