Image

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ സംയുക്ത ഓണാഘോഷം സെപ്തംബര്‍ 1-ന്: കിക്ക് ഓഫ് നിര്‍വ്വഹിച്ചു.

ജോര്‍ജ്ജ് ഓലിക്കല്‍ Published on 25 July, 2019
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ സംയുക്ത ഓണാഘോഷം സെപ്തംബര്‍ 1-ന്:  കിക്ക് ഓഫ്  നിര്‍വ്വഹിച്ചു.
ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ സംയുക്ത ഓണാഘോഷങ്ങളുടെ കിക്ക് ഓഫ് ഫിലാഡല്‍ഫിയായിലെ പ്രൊഫഷണല്‍ ഹെല്‍ത്ത്‌കെയര്‍ സ്ഥാപനമായ പ്രോഹെല്‍ത്ത് ലീഡേഴ്‌സിലെ അനിത ജോര്‍ജ്ജൂം സിബി മാത്യുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു

ജൂലൈ 21ാം തീയതി ഞായറാഴ്ച പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍
ചേര്‍ന്ന ചടങ്ങിലാണ് കിക്ക് ഓഫ് നടന്നത്.  ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസില്‍ നിന്ന്് അനിത ജോര്‍ജ്ജ് ആദ്യ ടിക്കറ്റ് വാങ്ങി ഓണാഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിന്‍സന്റ് ഇമ്മാനുവല്‍, അലക്‌സ് തോമസ്, ഫീലിപ്പോസ്് ചെറിയാന്‍, ടി.ജെ തോംസണ്‍, രാജന്‍ സാമുവല്‍, ജീമോന്‍ ജോര്‍ജ്ജ്,  തോമസ്് പോള്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

 വിന്‍സന്റ് ഇമ്മാനുവല്‍ ഓണാഘോഷ ചെയര്‍മാനയുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ 56 കാര്‍ഡ് ഗെയിം, അടുക്കളത്തോട്ട മത്‌സരം എന്നിവ സംഘടിപ്പിക്കും. 
ഹെല്‍ത്ത്‌കെയര്‍ സ്റ്റാറ്റ്‌സിലെ മണിലാല്‍ മത്തായി, കാഷ്മീര്‍ ഗാഡന്‍സ് ഉണ്ണി എന്നിവര്‍ മെഗാ സ്‌പോണ്‍സര്‍മാരാണ്.

 പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ ഓണാഘോഷങ്ങളും, തിരുവോണ പരിപാടികളും സെപ്തംബര്‍ 1-ന് ഞായറാഴ്ച സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 വെല്‍ഷ് റോഡ് 19115)  ക്രമീകരിച്ചിരിക്കുന്നത്, അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമുള്ള വടംവലി മത്‌സരവും തുടര്‍ന്ന് സംസ്‌ക്കാരിക ഘോഷയാത്രയും, 4:00 മണിക്ക് ചേരുന്ന സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍ വച്ച് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും, കലാസാംസ്‌ക്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് പറഞ്ഞു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി കുര്യാക്കോസ് (ചെയര്‍മാന്‍): 215-460-8411, ടി.ജെ. തോംസണ്‍ (ജനറല്‍ സെക്രട്ടറി): 215-429-2442, ഫിലീപ്പോസ് ചെറിയാന്‍ (ട്രഷറര്‍): 215 605 7310, വിന്‍സന്റ് ഇമ്മാനുവല്‍ (ഓണാഘോഷ ചെയര്‍മാന്‍) 215 880 3341 


ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ സംയുക്ത ഓണാഘോഷം സെപ്തംബര്‍ 1-ന്:  കിക്ക് ഓഫ്  നിര്‍വ്വഹിച്ചു.ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ സംയുക്ത ഓണാഘോഷം സെപ്തംബര്‍ 1-ന്:  കിക്ക് ഓഫ്  നിര്‍വ്വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക