Image

ഉര്‍വ്വശി വേറൊരു ജന്മം തന്നെയാണ്, മികച്ച നടി: ജയറാം പറയുന്നു

Published on 25 July, 2019
ഉര്‍വ്വശി വേറൊരു ജന്മം തന്നെയാണ്, മികച്ച നടി: ജയറാം പറയുന്നു
ഉര്‍വ്വശി ഒരു മികച്ച നടിയാണെന്ന് നടന്‍ ജയറാം. ജെബി ജംഗ്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയറാം കൂടെ അഭിനയിച്ചവരില്‍ ഇഷ്ട നടി ആരാണെന്ന് തുറന്നു പറഞ്ഞത്. ശോഭന, ഉര്‍വ്വശി, മഞ്ജു, സംയുക്ത എന്നിവരില്‍ ആര്‍ക്കൊപ്പം അഭിനയിച്ചതാണ് ഏറ്റവും ഇഷ്ടംമെന്ന അവതാരകന്റെ ചോദ്യത്തിന് ഉര്‍വ്വശിയെന്നായിരുന്നു ജയറാമിന്റെ ഉത്തരം.

അതേസമയം ഇനിയൊരിക്കല്‍ കൂടി അഭിനയിക്കുകയാണെങ്കില്‍ അത് ശോഭനയ്ക്കൊപ്പം ആയിരിക്കണേയെന്നും ജയറാം പറയുന്നു. ജയറാം - ശോഭന കൂട്ടുകെട്ടില്‍ ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന് ആരാധകര്‍ ചോദിക്കാറുണ്ടെന്നും താരം പറയുന്നു.


മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ജോഡികളായും അല്ലാതേയും അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക