Image

സിനിമാതിരക്കുകള്‍ക്ക് ഇടവേള! ദുല്‍ഖര്‍ സല്‍മാന്‍ സ്‌പെയിനില്‍ അവധിയാഘോഷത്തിലാണ്

Published on 25 July, 2019
സിനിമാതിരക്കുകള്‍ക്ക് ഇടവേള! ദുല്‍ഖര്‍ സല്‍മാന്‍ സ്‌പെയിനില്‍ അവധിയാഘോഷത്തിലാണ്

താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രന്‍ തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. താരപുത്രന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് അദ്ദേഹം സഞ്ചരിച്ചതും. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരപുത്രന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി അവധിയാഘോഷത്തിലാണ് താരപുത്രന്‍ ഇപ്പോള്‍. അതിനിടയിലെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമായി പങ്കുവെച്ചിട്ടുള്ളത്.


ഇതിനോടകം തന്നെ ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റുകളെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.ബോയ്‌സ് ട്രിപ്പ് എന്ന പേരിലാണ് അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ബാസ്‌ക്കറ്റ് ബോള്‍ താരവും റാപ്പര്‍ ഗായകനുമായ ഷക്കില്‍ ഒ നീലിനെ കണ്ട സന്തോഷവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്റെ തൊട്ടടുത്ത ടേബിളില്‍ അദ്ദേഹമാണ് ഇരിക്കുന്നതെന്നും താരം കുറിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന താരപുത്രന്റെ അടുത്ത റിലീസ് ദ സോയാ ഫാക്ടറാണ്. സെപ്റ്റംബര്‍ 20നാണ് സിനിമ റിലീസ് ചെയ്യുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ സോനം കപൂറാണ് നായികയായി എത്തുന്നത്.


മമ്മൂട്ടിയെപ്പോലെ തന്നെ അന്യഭാഷകളില്‍ പ്രവേശിച്ചപ്പോഴും ശക്തമായ പിന്തുണയാണ് ദുല്‍ഖര്‍ സല്‍മാന് ലഭിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഇതിനകം തന്നെ തന്റെ സാന്നിധ്യം അറിയിച്ച്‌ കഴിഞ്ഞിട്ടുണ്ട് അദ്ദേഹം. ബോലഇവുഡ് ചിത്രത്തിന് പുറമേ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രവും തിയേറ്ററുകളിലേക്ക് എത്താനുണ്ട്. അഭിനയത്തിനും ആലാപത്തിനും പുറമേ നിര്‍മ്മാതാവായും താരമെത്തുന്നുണ്ട്. ഗ്രിഗറി ജേക്കബാണ് നായകനായി എത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക