Image

നാല്‍വര്‍ സംഘത്തിന് ടീപാര്‍ട്ടിക്ക് ബദലാവാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 July, 2019
നാല്‍വര്‍ സംഘത്തിന് ടീപാര്‍ട്ടിക്ക്  ബദലാവാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)
അമേരിക്കയിലെ രണ്ട് പ്രധാന രാ്ഷ്ട്രീയപാര്‍ട്ടികളും(റിപ്പ്ബ്ലിക്കനും ഡെമോക്രാറ്റുകളും) കെട്ടുറപ്പുള്ള രണ്ട് വ്യത്യസ്ത സഖ്യങ്ങളായി നിലനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് ആശയപരമായി വ്യത്യാസം ഉണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന ചില നിലപാടുകള്‍ ഇരു പാര്‍ട്ടികളും ഇടയ്ക്കിടെ സ്വീകരിക്കുന്നു. കൂടുതല്‍ യാഥാസ്ഥിതികരായ റിപ്പബ്ലിക്കനുകളും കൂടുതല്‍ വിശാലഹൃദയരായ ഡെമോക്രാറ്റുകളും വര്‍ധിച്ചു വരികയാണ്. ഒരാള്‍  അപരനെക്കാള്‍ ഒരു ഡിഗ്രിയെങ്കിലും മുന്നിലാണ് എന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമവും ധാരാളമായി കാണുന്നു.

2009 ല്‍ അഫോഡബിള്‍ കെയര്‍ ആക്ടിനെതിരായ പ്രതിഷേധങ്ങളില്‍ നിന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ടീപാര്‍ട്ടി ഉണ്ടായത്. 2010 ലെ തിരഞ്ഞെടുപ്പില്‍ നാല് വര്‍ഷം  മുന്‍പ് നഷ്ടപ്പെട്ട ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം ഈ മുന്നേറ്റത്തിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. പ്രൈമറികളില്‍ ഈ സംഘം നേടിയ വിജയം 2018 ലെ തിരഞ്ഞെടുപ്പിലും മുന്നേറുന്നതായി കണ്ടു.

പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നയങ്ങളോടുള്ള പ്രതിഷേധം  ഗ്രാന്‍ഡ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍) പാര്‍്ട്ടിയുടെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളില്‍(ഡിസ്ട്രിക്ടുകളില്‍) തരംഗമായി മാറി. ജോര്‍ജ് ഡബ്ലിയൂ ബുഷിന് പ്രസിഡന്റായിരിക്കുമ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനവും ടീപാര്‍ട്ടി നേതാക്കള്‍ നടത്തി.
ജിഓപി ഭൂരിപക്ഷം നേടിയപ്പോള്‍ ടീപാര്‍ട്ടി നേതാക്കള്‍ ഭരണത്തിലിരിക്കുന്നവരെ നിര്‍ബന്ധിച്ച് ചില നയരൂപീകരണങ്ങള്‍ നടത്തി. പാര്‍ട്ടിക്കുള്ളില്‍ അധികാരം നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് തെളിയിച്ചു. 2013 ല്‍ സെനറ്റ് കുടിയേറ്റ നിയമം പാസാക്കിയതിന് പിന്നിലും ഇവര്‍ ചുക്കാന്‍ പിടിച്ചു.

മുന്‍ ഹൗസ് സ്പീക്കര്‍ ഡെന്നീസ് ഹാസെറ്റര്‍ട്ടിന്റെ പേരിലുള്ള നിയമം അന്ധമായി നടപ്പാക്കുവാന്‍ ഇവര്‍ ജിഒപിയെ നിര്‍ബന്ധിച്ചു. ഹാസെറ്റര്‍ട്ടിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പിന്നീട് സഭ തിരുത്തി. 

2018 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധി സഭയില്‍ വീണ്ടും ഭൂരിപക്ഷം നേടിയത് ഇടതുപക്ഷ ചിന്താഗതിക്കാരായ നേതാക്കളുടെ ബലത്തില്‍ ആയിരുന്നില്ല. മിതവാദികളായ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ അധികാരത്തിലിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ്.

ടീ പാര്‍ട്ടി നേതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിപ്ലവകാരികളായിരുന്നു. സ്പീക്കര്‍മാരായ ജോണ്‍ ബെയ്‌നര്‍ക്കും പോള്‍റയാനും ഇവര്‍ പിന്തുണ നല്‍കിയില്ല. വലതുപക്ഷ ടീപാര്‍ട്ടി അംഗങ്ങള്‍ക്ക് യാഥാസ്ഥിതിക റിപ്പബ്ലിക്കനുകളുടെ പിന്തുണ ലഭിച്ചു.

2018 ല്‍ വിജയിച്ച ഇടതുപക്ഷ ഡെമോക്രാറ്റുകള്‍ക്ക് കറുത്ത, തവിട്ടുനിറക്കാരുടെ പിന്തുണ ലഭിച്ചില്ല. ഇത് മൂലം ഡെമോക്രാറ്റിക് നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡെമോക്രാററ് പ്രതിനിധികളില്‍ 52 പേര്‍ ആഫ്രിക്കന്‍ അമേരിക്കനും 35 പേര്‍ ഹി്‌സ്പാനിക്കും 16 പേര്‍ ഏ്ഷ്യന്‍ വംശജരുമാണ്- 235 അംഗങ്ങളില്‍ ഏതാണ്ട് 40% വരുന്ന ഇവര്‍ ഗ്രീന്‍ നൂഡീല്‍, പ്രതിനിധി അല്‍ഗ്രീന്‍ അവതരിപ്പിച്ച പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം എന്നിവയില്‍ ഒന്നിക്കുമോ എന്നതാണ് പ്രശ്‌നം.

പ്രസിഡന്റ് ട്രമ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നാല് സ്ത്രീ പ്രതിനിധികള്‍ ഗ്യാംഗ് ഓഫ് ഫോര്‍(നാല്‍വര്‍ സംഘം) എന്ന് അറിയപ്പെടുന്നു. ഇല്‍ഹാന്‍ ഒമര്‍, അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ്, റാഷിദ ടിയെബ്, അയാന്ന പ്രസ് ലീ എന്നിവരാണ് ഇവര്‍. ഇവര്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ ഇവരെ ഇവരുടെ ജന്മനാടുകളിലേയ്ക്ക് തിരിച്ചയയ്ക്കുവാന്‍ ട്രമ്പ് ആഹ്വാനം ചെയ്തു. ഇതും വലിയ വിവാദമായി. ഇവരിലൊരാള്‍ ജനിച്ചത് യു.എസിലാണ്. എങ്ങനെ എവിടേയ്ക്ക് നാട് കടത്തും എന്ന നിയമപ്രശ്‌നവും ഉയരും. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു ശ്കതി കേന്ദ്രമായി ഉയരുവാനും തല്‍സ്ഥാനത്ത് തുടരുവാനും ടീപാര്‍ട്ടിക്ക് കഴിഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഗ്യാംഗ് ഓഫ് ഫോറിന് ഇതുവരെ ഇതിന് കഴിഞ്ഞിട്ടില്ല.

നാല്‍വര്‍ സംഘത്തിന് ടീപാര്‍ട്ടിക്ക്  ബദലാവാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2019-07-25 13:27:43
These four women are entirely opposite to the Tea Party members. Tea Party is a symbol of patriotism. The members are ready to die for the nation. They value the American flag more than anything. The squad four see America as the root of all evil. They hate this country. They want to see this nation to go into the sewer. No comparisons.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക