Image

മമ്മാലി എന്ന ഇന്ത്യക്കാരന്‍ ആഗസ്‌റ്റ്‌ 2ന്‌

Published on 25 July, 2019
മമ്മാലി എന്ന ഇന്ത്യക്കാരന്‍ ആഗസ്‌റ്റ്‌ 2ന്‌

കൊച്ചി;റഫീക്ക്‌ മംഗലശ്ശേരിയുടെ മമ്മാലി എന്ന ഇന്ത്യക്കാരന്‍ ആഗസ്റ്റ്‌ രണ്ടിനു തീയേറ്ററുകളിലേക്ക്‌. കാര്‍ത്തിക്‌ മീഡിയയുടെ ബാനറില്‍ കാര്‍ത്തിക്‌ നഗരം നിര്‍മ്മിച്ച്‌ അരുണ്‍ എന്‍ ശിവന്‍ സംവിധാനം നിര്‍വ്വഹിച്ച മമ്മാലി ഇന്ത്യക്കാരന്‍ ഓഗസ്റ്റ്‌ രണ്ടിനു പ്രദര്‍ശനത്തിനെത്തുന്നു . മതേതര ഇന്ത്യ ഇന്നു നേരിടുന്ന പ്രശ്‌നങ്ങളാണ്‌ റഫീക്ക്‌ ദൃശ്യവല്‍ക്കരിക്കുന്നത്‌.

മമ്മാലിയിലൂടെ മമ്മാലിയുടെയും മരുമകള്‍ ഷെരീഫയുടെയും ജീവിതത്തിലൂടെയാണ്‌ സിനിമ കടന്നു പോവുന്നത്‌. മലപ്പുറത്തുളള മമ്മാലി എന്ന സാധാരണ മനുഷ്യന്‍ ബാര്‍ബര്‍ ജോലിചെയ്യുന്ന ആളാണ്‌.സ്വന്തം മകനെ കഷ്ട്‌ടപെട്ടു വളര്‍ത്തി വിദ്യാഭ്യാസവും നല്‍കി വിദേശത്തേക്ക്‌ ജോലിക്ക്‌ അയക്കുന്നു..!

ഗര്‍ഭീണിയായ ഭാര്യയെയും വാര്‍ദ്ധക്യത്തിലേക്ക്‌ കാലൂന്നി നില്‍ക്കുന്ന പിതാവിനെയും മറന്നു ഇല്ലാത്ത സ്വര്‍ഗ്ഗം തേടി പോയ ഒരു മകന്‍റ കഥ അതിലൂടെ മമ്മാലിയുടെ കുടുംബം നേരിടുന്ന നരകയാധനകള്‍ ഓരോ ഫ്രയിമിലൂടെയും വരച്ചു കാട്ടുകയാണ്‌ അരുണ്‍ എന്‍ ശിവന്‍ എന്ന പുതുമുഖ സംവിധായകന്‍. 

നിരവധി നാടക ഷോട്ട്‌ ഫീലീമുകളിീലൂടെ പ്രശസ്‌തനായ കാര്‍ത്തികേയന്‍ വളളിക്കുന്നാണ്‌ കേന്ദ്ര കഥാപാത്രമായ മമ്മാലിയായി വേഷമിടുന്നത്‌ . മന്‍സിയയാണ്‌ മരുമകള്‍ ഷെരീഫയായി വേഷമിടുന്നത്‌.

  മലയാള സിനിമയിലൂടെ പ്രശസ്‌തനായ സുരേഷ്‌ കീഴാറ്റൂര്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യകതയുണ്ട്‌.കൂടാതെ മന്‍സൂര്‍ ചെട്ടിപ്പടി ബിനോയ്‌ നമ്പാല സുന്ദരന്‍ രാമനാട്ടുകര കലാണ്ഡലം സന്ധ്യ രമാ ദേവി ഷംസീന തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ചിത്രത്തിന്‍റ്‌ ക്യാമറ അഷറഫ്‌ പാലാഴി ഗാനരചന അന്‍വര്‍ അലി സംഗീതം ഷമേജ്‌ ശ്രീധര്‍ ആലാപനം അക്‌ബര്‍ മലപ്പുറം എഡിറ്റിഗ്‌ മനു വസ്‌ത്രാലങ്കാരം രഘുനാഥ്‌ എസ്‌ മന്ദിരം മേക്കപ്പ്‌ റഷീദ്‌ അഹമ്മദ്‌ കലാസംവിധാനം പ്രണേഷ്‌ കൂപ്പിവളവ്‌ പ്രാഡക്ഷന്‍ കണ്‍ട്രോളര്‍ ഷജിത്ത്‌ തിക്കോടി സിറ്റില്‍സ്‌ സജീവ്‌ ഇരിങ്ങല്ലൂര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക