Image

തണ്ണീര്‍മത്തനിലെ രണ്ടാം ഗാനം `ശ്യാമവര്‍ണ്ണരൂപിണി' ട്രെന്‍ഡിംഗില്‍ ഒന്നാമത്‌

Published on 25 July, 2019
തണ്ണീര്‍മത്തനിലെ രണ്ടാം ഗാനം `ശ്യാമവര്‍ണ്ണരൂപിണി' ട്രെന്‍ഡിംഗില്‍ ഒന്നാമത്‌

ഗിരീഷ്‌ സംവിധാനം ചെയ്യുന്ന ചിത്രം തണ്ണീര്‍മത്തനിലെ രണ്ടാം വീഡിയോഗാനത്തിന്‌ മികച്ച വരവേല്‍പ്പ്‌. വിനീത്‌ ശ്രീനിവാസനും മാത്യുവും ഒന്നിച്ചെത്തുന്ന ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍5 ലക്ഷത്തിലധികം കാഴ്‌ച്ചക്കാരെയാണ്‌ നേടിയത്‌.

ഗാനം പാടിയിരിക്കുന്നത്‌ പ്രദീപ്‌ പള്ളുരുത്തിയാണ്‌. ജെയ്‌സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ്‌ മാത്യു തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്‌. അവന്റെ ഒന്നാമത്തെ പ്രശ്‌നം വിനീത്‌ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന അദ്ധ്യാപക കഥാപാത്രമാണ്‌. അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ ജസ്റ്റിന്‍ വര്‍ഗീസ്‌ ആണ്‌ ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്‌. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക