Image

നീല്‍ ആംസ്‌ട്രോംഗിന്റെ മരണം അനാസ്ഥമൂലം-6 മില്യണ്‍ നഷ്ടപരിഹാരം

പി.പി. ചെറിയാന്‍ Published on 25 July, 2019
നീല്‍ ആംസ്‌ട്രോംഗിന്റെ മരണം അനാസ്ഥമൂലം-6 മില്യണ്‍ നഷ്ടപരിഹാരം
സിന്‍സിയാറ്റി: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ അപ്പോളൊ പതിനൊന്നിന്റെ കമാണ്ടര്‍ നീല്‍ ആം സ്‌ട്രോംഗിന്റെ മരണം ശസ്ത്രക്രിയയെ തുടര്‍ന്നുള്ള കോംപ്ലിക്കേഷനാണെന്ന് കോടതി രേഖകള്‍ ഒഹായോവിലുള്ള ഹാമില്‍ട്ടന്‍ കൗണ്ടി പ്രോബേറ്റ് കോടതിയാണ് രേഖകള്‍ പരസ്യപ്പെടുത്തിയത്.

2012 ആഗസ്റ്റ് 25 നായിരുന്നു നീല്‍ ആം സ്‌ട്രോംഗിന്റെ മരണം. വാസ്‌കുലര്‍ ബൈപാസ് സര്‍ജറിക്കു വേണ്ടിയാണ് സിന്‍സിയാറ്റി മേഴ്‌സി ഹെല്‍ത്ത് ഫെയര്‍ഫില്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയക്ക് രണ്ടാഴ്ചക്കു ശേഷം നീല്‍ മരിക്കുമ്പോള്‍ 82 വയസ്സായിരുന്നു പ്രായം. 1969 ലായിരുന്നു അദ്ദേഹം ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയത്.
മരണശേഷം രണ്ടുവര്‍ഷത്തിനുള്ളില്‍ ആശുപത്രിയുമായി ഉണ്ടാക്കിയ കരാറനുസരിച്ചാണ് 6 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ധാരണയായത്.
2019 ജൂലായ് 23 ചൊവ്വാഴ്ചയാണ് ആദ്യമായി 93 പേജുള്ള ആംസ്‌ട്രോംഗിന്റെ ചികിത്സയുടെയും ലീഗല്‍ കേസിന്റേയും രേഖകള്‍ ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ചത്. ഇദ്ദേഹത്ിതന്റെ രണ്ടു മക്കള്‍ മാര്‍ക്കും, റിക്കുമാണ് ആശുപത്രിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ്സു നല്‍കിയത്. ചന്ദ്രനില്‍ കാല്‍കുത്തിയതിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയിലാണ് നീല്‍ ആംസ്‌ട്രോംഗിന്റെ മരണത്തെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്.

നീല്‍ ആംസ്‌ട്രോംഗിന്റെ മരണം അനാസ്ഥമൂലം-6 മില്യണ്‍ നഷ്ടപരിഹാരംനീല്‍ ആംസ്‌ട്രോംഗിന്റെ മരണം അനാസ്ഥമൂലം-6 മില്യണ്‍ നഷ്ടപരിഹാരം
Join WhatsApp News
Anthappan 2019-07-25 20:43:15
"a small step for man a giant leap for mankind"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക