Image

ഒഹായോ സെന്റ് മേരീസ് മിഷന്‍ വാര്‍ഷിക പിക്‌നിക്ക് വിജയകരമായി

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2019
ഒഹായോ സെന്റ്  മേരീസ് മിഷന്‍  വാര്‍ഷിക പിക്‌നിക്ക് വിജയകരമായി
ഒഹായോ : സെന്റ്  മേരീസ് സീറോ മലബാര്‍ കൊളംബസ് മിഷന്‍െ 2019 ആനുവല്‍ സമ്മര്‍ പിക്‌നിക് വിജയകരമായി നടത്തുകയുണ്ടായി .ഇടവക അംഗങ്ങളെ രണ്ടു ടീം ആയി തിരിച്ചു  വിവിധ കായിക മത്സരങ്ങള്‍ നടത്തി .ഷിംഷ മനോജ് നേതൃത്വം നല്‍കിയ "കില്ലാഡി'  ടീമും മെറിന്‍ ജോജോ യുടെ നേതൃത്വത്തില്‍ ഉള്ള "പോക്കിരി " ടീമും തമ്മിലായിരുന്നു വാശിയേറിയ മത്സരങ്ങള്‍ .

വോളീബോള്‍ ,സോക്കര്‍ ,വടംവലി ,അത്‌ലറ്റിക്‌സ് ,കുട്ടികളുടെ മത്സരങ്ങള്‍ എന്നിവയില്‍ രണ്ടു ടീമും അതി ശക്തിയായി മാറ്റുരച്ചു.

ആവേശകരമായ മത്സരങ്ങളുടെ ഒടുവില്‍ ഏറ്റവും കൂടുതല്‍  പോയിന്റുകള്‍ നേടിയ "കില്ലാഡി " ടീം വിജയം കരസ്ഥമാക്കി.

വാശിയേറിയ മത്സരങ്ങള്‍ക്കിടയില്‍  ഇടവകാംഗങ്ങള്‍ തയ്യാറാക്കിയ രുചിയൂറും ഭക്ഷണവിഭവങ്ങളും  ഈ വര്‍ഷത്തെ പിക്‌നികിന്റെ  പ്രധാന ആകര്‍ഷണമായിരുന്നു.

കൊളംബസില്‍ നിന്നും പി .ആര്‍ .ഒ. ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക