Image

അച്ഛന്റെ മകള്‍ -ഇവാങ്ക ട്രമ്പ് (മീട്ടു റഹ്മത്ത് കലാം)

Published on 24 July, 2019
അച്ഛന്റെ മകള്‍ -ഇവാങ്ക ട്രമ്പ് (മീട്ടു റഹ്മത്ത് കലാം)
ലോകം ഉറ്റുനോക്കുന്ന ഒന്നാണ് 2020ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇലക്ഷന്‍.നയതന്ത്ര ബന്ധങ്ങള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും മറ്റു രാജ്യങ്ങള്‍ വിലയിരുത്തുന്നതു തന്നെ തലപ്പത്ത് ട്രമ്പ്എത്തിയെങ്കില്‍ എങ്ങനെ, എത്തിയില്ലെങ്കില്‍ എങ്ങനെ എന്ന രീതിയിലാണ് .

2016-ലെ ഇലക്ഷന് മുന്‍പ് ഡൊണള്‍ഡ് ട്രമ്പ് എന്ന പേര് രാഷ്ട്രീയഭൂപടത്തില്‍ തികച്ചും അജ്ഞമായിരുന്നു.ഇതേ രംഗത്ത് കുലപതികളായ എതിരാളികളെനിഷ്പ്രഭരാക്കി താരതമ്യേന പുതുമുഖമായ ഒരാള്‍മാര്‍ക്കറ്റിങ്ങിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കിവിജയം കൊയ്തു എന്നതുകൊണ്ട് തന്നെയാണ്ട്രമ്പ്, ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

ഒരു പുരുഷന്റെ വിജയത്തിനു പിന്നില്‍ സ്ത്രീ ഉണ്ടാകും എന്ന് പറയുന്നത് ട്രംപിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്.ജീവിതപങ്കാളിക്ക് പകരം വിജയത്തിന്റെകരുക്കള്‍ നീക്കുന്നത്മകള്‍ ആണെന്നതാണ് ചെറിയൊരു വ്യത്യാസം. ട്രംപിന്റെ മകള്‍ എന്നതിലുപരി സീനിയര്‍ ആന്‍ഡ് ഫസ്റ്റ് അഡൈ്വസര്‍ എന്നനിലയിലാണ്ഇവാങ്ക ട്രമ്പ് അറിയപ്പെടുന്നത്.

പഴയകാല ഫാഷന്‍ മോഡല്‍ ആയ ഇവാനയില്‍ ട്രംപിന് ജനിച്ച മൂത്ത പുത്രിയാണ് ഇവാങ്ക.ബാല്യത്തില്‍ തന്നെ അച്ഛനമ്മമാര്‍ വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ഇവാങ്കയ്ക്കുള്ള സ്‌നേഹത്തിന്റെ പങ്ക് കൊടുക്കുന്നതിന് അവര്‍ ഒരിക്കലും മുടക്കംവരുത്തിയിരുന്നില്ല.ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോഴും മകളുടെ വിളിപ്പാടകലെ നില്‍ക്കാന്‍ ട്രമ്പ് ശ്രദ്ധിച്ചിരുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഇവാങ്ക, 2005 മുതല്‍ പിതാവിന്റെ ബിസിനസിലെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വ്യക്തി കൂടിയാണ്.2016 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടിസ്ത്രീകളെയും ന്യൂനപക്ഷങ്ങളും വശത്താക്കുന്നതില്‍ ഇവാങ്ക അഹോരാത്രം പണിപ്പെട്ടതുഫലം കണ്ടു . ട്രംപിന്റെസ്ഥാനാര്‍ത്ഥിത്വത്തെ മുന്‍നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഇവാങ്ക തന്റെ അച്ഛനെ പോരാളി എന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീത്വത്തെയും മാതൃത്വത്തെയും തൊഴിലാളി നിയമത്തെയും ശിശുക്ഷേമത്തെയുംപ്രതിപാദിച്ച ഇവാങ്ക നടത്തിയ പ്രസംഗം,ട്രംപിനെവിജയത്തിലേക്ക് എത്തിച്ച പ്രധാനഘടകമായാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ കുടുംബങ്ങളില്‍ സ്ഥിരമായി കാണുന്ന പഴിചാരലുകള്‍ക്ക് അപവാദമാണ് ഈ അച്ഛനും മകളും. വാക്കുകൊണ്ട് അച്ഛനുണ്ടാക്കുന്ന വിനകള്‍ സാമര്‍ഥ്യത്തോടെ ന്യായീകരിക്കാന്‍ എപ്പോഴും ഇവാങ്ക തയ്യാറാണ്. മകളുടെ കഴിവിന്റെ മാറ്റ് കൂട്ടിക്കാണിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ കൈവിട്ടുകളയാതെ അച്ഛനും നിലകൊള്ളുന്നു.

ഭരണരംഗത്തും സാമ്പത്തികരംഗത്തും അക്കാദമിക് മേഖലയിലും നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ളവരെയാണ് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. ഇവാങ്കയെ അതിനു പരിഗണിച്ചിരുന്നു.

ഇ-20ഉച്ചകോടിയില്‍ ട്രംപിനെ അനുഗമിച്ചതും ഇവാങ്ക തന്നെയായിരുന്നു.

ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഭംഗിയായി ഇവാങ്ക നിര്‍വഹിക്കുമെന്നാണ് ട്രംപിന്റെ പക്ഷം. ഭാര്യ മെലാനിയട്രംപിന്റെ കര്‍മ്മശേഷിയില്‍അത്രകണ്ട് വിശ്വാസമില്ലാത്ത ട്രമ്പ്, മകളെയാണ് വിദേശയാത്രകളിലും ഒപ്പം കൂട്ടുന്നത്. സാധാരണയായി പ്രസിഡണ്ടിന്റെഭാര്യക്ക് ലഭിക്കുന്ന പ്രഥമവനിത എന്ന സ്ഥാനവും ട്രമ്പ്നല്‍കിയിരിക്കുന്നത് മകള്‍ക്കാണ്.

ട്രംപിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ തട്ടിയപ്പോള്‍ , ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ഇവാങ്കയുടെപ്രവര്‍ത്തനമാണ്ജനപിന്തുണ നേടി കൊടുത്തത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത് ഇവാങ്കയുടെ ഭര്‍ത്താവും ഒപ്പമുണ്ട്.

ഇവാങ്ക അമേരിക്കയുടെ പ്രസിഡന്റ് ആകുമോ എന്നൊരു അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, മകള്‍ അങ്ങനെ തീരുമാനിച്ചാല്‍ അവളെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു വാത്സല്യനിധിയായ അച്ഛന്റെ മറുപടി. ജൂതവംശജനായ ജറെഡ് കുഷ്ണറെ വിവാഹം കഴിച്ച് മതം മാറിയതോടെ വൈറ്റ് ഹൗസില്‍ എത്തുന്ന ആദ്യ ജൂതവംശജ എന്ന പദവി സ്വന്തമാക്കിയ ഇവാങ്ക, ആദ്യ വനിതാ പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് നടന്നടുക്കാനുള്ള സാധ്യതയും ഏറെയാണ്.

അച്ഛന്‍ കഴിഞ്ഞാല്‍ മകളെന്ന നിലയില്‍ കൈമാറാന്‍ ഭരണം കുടുംബ ബിസിനസല്ലഎന്ന് പരക്കെ പറയുമ്പോഴും രാഷ്ട്രീയ പാഠങ്ങള്‍സ്വായത്തമാക്കിയ ഇവാങ്കയുടെകരുനീക്കങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാനാവില്ല. 
Join WhatsApp News
Be careful when you are close to Trump 2019-07-25 13:30:47
When Donald Trump was watching his 16-year-old daughter Ivanka host the 1997 Miss Teen USA pageant, he turned to the then-Miss Universe and asked: “Don’t you think my daughter’s hot? She’s hot, right?”
That anecdote, told to the New York Times by Brook Antoinette Mahealani Lee, appears to be the first recorded incident of the Republican presidential candidate and reality TV star making comments about his daughter’s body which those present have deemed inappropriate.
In the almost 20 years since, Mr Trump has called his eldest daughter “voluptuous”. He’s said it’s OK to describe her as “a piece of ass”, though she is a senior executive in his business empire. And he’s said that, if she wasn’t his daughter, “perhaps [he’d] be dating her”.   

Read more Donald Trump makes vulgar remarks about his daughter's body
Mr Trump’s history of denigrating women has come to fore of the US presidential debate, after audio tapes emerged of him boasting about “grabbing them by the p***y” from a 2005 recording of Access Hollywood.
Here’s a recap of all the way he has spoken about one of the most important women in his life, Ivanka Trump.
On the Dr Oz show, September 2016
The Republican was discussing long-awaited details about his health, and was joined on stage for the pre-record by Ivanka. After they kissed, the host commented: “It’s nice to see a dad kiss his daughter.”
According to several studio witnesses, Mr Trump replied that he kisses Ivanka “with every chance [he] gets”. The comment was apparently edited out of the final cut of the show when it went to air.
Joseph 2019-07-25 14:04:18
'മീട്ടു റഹ്മ'ത്തിന്റെ ലേഖനം താല്പര്യപൂർവമാണ് വായിച്ചത്. യുവതിയായ ഒരു മകൾ അപ്പനെ സഹായിക്കുവാനുണ്ടെങ്കിൽ അത് ഭരണരംഗത്തായാലും നേട്ടം തന്നെയാണ്. ഒരു ഭാര്യയേക്കാളും ബുദ്ധിമതിയായ മകൾക്ക് അപ്പനെ സ്വാധീനിക്കാൻ സാധിക്കും.  

നെഹ്‌റു പ്രധാന മന്ത്രിയായിരുന്നപ്പോൾ ലോക സഞ്ചാരവേളകളിൽ എന്നും യുവതിയായ ഇന്ദിര ഗാന്ധി ഒപ്പം ഉണ്ടായിരുന്നു. ഒരു പക്ഷെ ഇന്ത്യയിലെ ഒരു നേതാവിനും വിദേശങ്ങളിൽ കിട്ടാഞ്ഞ  ആദരവ് നെഹ്‌റുവിന് ലഭിച്ചിരുന്നത് ഇന്ദിര വഴിയായിരിക്കാം! ഇന്ദിരയുമൊത്ത് സഞ്ചരിച്ചിരുന്ന നെഹ്രുവിനു അമേരിക്കപോലും രാജകീയ സ്വീകരണം നൽകിയിരുന്നു. നെഹ്രുവിന്റെ 'ഒരു ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' വിശ്വോത്തരമായ ഒരു കൃതിയാണ്. നെഹ്രുവിന്റെ എതിരാളിയായിരുന്ന ഫെറോസ്‌ ഗാന്ധി വളരുന്നത് നെഹ്‌റു ഇഷ്ടപ്പെട്ടിരുന്നില്ല.     

ഒരു പുരുഷന്റെ വിജയത്തിന് ഒരു സ്ത്രീയുണ്ടെന്ന് പഴംകാലം മുതൽ പറച്ചിലുണ്ട്. അതിൽ എത്രമാത്രം വാസ്തവമുണ്ടെന്നും അറിയില്ല. സ്ത്രീ വിജയം കൈവരിച്ച പുരുഷന്മാരെ ഭർത്താവായി സ്വീകരിക്കാൻ താല്പര്യപ്പെടുന്നു. അവിടെ പുരുഷന്റെ വിജയം സ്ത്രീയുടെ സാമർഥ്യമെന്നും   പറയാൻ സാധിക്കില്ല. 

ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ വാജ്പേയിയുടെയും മോദിയുടെയും വിജയത്തിന്റെ പിന്നിൽ ഏതെങ്കിലും സ്ത്രീകളുണ്ടെന്ന് തോന്നുന്നില്ല. മോദിയുടെ വിജയത്തിനു പിന്നിൽ സ്ത്രീ വിരോധമെന്നും വ്യാഖ്യാനിക്കാം. ചെറുപ്രായത്തിൽ വിവാഹിതയായ ഭാര്യയിൽ നിന്നും ഒളിച്ചു വസിച്ചതുകൊണ്ട് ഇന്ത്യയ്ക്ക് 'മോദിയെന്ന' ഒരു പ്രധാനമന്ത്രിയെ  ലഭിച്ചുവെന്നും ചിന്തിക്കണം.  

സോക്രട്ടീസ് പറഞ്ഞത് ഓർക്കുക, 'വിവാഹം കഴിക്കൂ, നിനക്ക് ഒരു നല്ല ഭാര്യയെ ലഭിക്കുന്നുവെങ്കിൽ നീ സന്തോഷവാൻ! അവൾ പ്രശ്നക്കാരിയാണെങ്കിൽ, ജീവിക്കാൻ അനുവദിക്കുന്നില്ലെകിൽ നീ അതിലും ഭാഗ്യവാൻ. നിനക്കൊരു തത്ത്വ ചിന്തകനാകാം!!!

വൈറ്റ് ഹൌസിൽ യഹൂദ ലോബി വളരെ ശക്തമാണ്. അമേരിക്കയിലെ പ്രമുഖ കോർപ്പറേഷനുകളെല്ലാം യഹൂദരുടെ നിയന്ത്രണത്തിലാണ്. ആ  സ്ഥിതിക്ക് ഇവാങ്കയിലും രാഷ്ട്രീയ ഭാവി കാണുന്നു. ഹെൻറി കിസഞ്ചറിന് കിട്ടാത്ത ഭാഗ്യം ഇവാങ്കയ്ക്ക് ലഭിക്കാൻ മേലാതില്ല. 
Observation 2019-07-25 14:24:05
അമേരിക്കയിലെ ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന മിക്ക മലയാളികളും ട്രംപിനെപ്പോലെ  സ്ത്രീകളെ താണ വർഗ്ഗമായി കാണുന്നവരും, അവരെ അടിക്കുന്നവരും തൊഴിക്കുന്നവരുമാണ് .  മിക്കവാറും എല്ലാം പൊങ്ങന്മാരും വാഴക്കാളികളുമാണ് .  മോദിയും ട്രംപും ജയിച്ചതിൽ അതുഭുതപ്പെടാനില്ല .  പിന്നെ മിക്കതിനും വിവരക്കുറവും ഉണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക