Image

ഓഗസ്റ്റ് 24 നു നടക്കുന്ന എം.എ.സി.എഫ് റ്റാമ്പായുടെ മെഗാ ഓണാഘോഷത്തില്‍ മെഗാ മാര്‍ഗ്ഗംകളിയും

Published on 24 July, 2019
ഓഗസ്റ്റ് 24 നു നടക്കുന്ന എം.എ.സി.എഫ് റ്റാമ്പായുടെ മെഗാ ഓണാഘോഷത്തില്‍ മെഗാ മാര്‍ഗ്ഗംകളിയും
റ്റാമ്പാ: ഓഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന  മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഓണാഘോഷങ്ങളില്‍ മുപ്പതിലധികം കുട്ടികള്‍ അവതരിപ്പിക്കുന്ന മാര്‍ഗ്ഗംകളിയും. ആദ്യകാലത്ത് പുരുഷന്മാര്‍ അവതരിപ്പിച്ചിരുന്ന മാര്‍ഗ്ഗംകളി ഇപ്പോള്‍ പ്രധാനമായും സ്ത്രീകള്‍ മാത്രമാണ് അവതരിപ്പിക്കുന്നത്.  സ്കൂള്‍കലാലയ മത്സര വേദികളില്‍ ഇത് അവതരിപ്പിക്കുന്നത് പെണ്‍കുട്ടികളാണ്.

കേരളത്തിലെ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാര്‍ഗ്ഗംകളി, റ്റാമ്പായിലുള്ള മലയാളീ കുട്ടികള്‍ക്കും ഈ കലാരൂപം അവതരിപ്പിക്കുവാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം ,ഒപ്പന എന്നിവയ്‌ക്കൊപ്പം മാര്‍ഗ്ഗംകളിയും ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷത്തെ ഓണത്തിന് അവതരിപ്പിക്കുന്ന എല്ലാ നൃത്ത രൂപങ്ങളും റ്റാമ്പായുടെ സ്വന്തം മിടുക്കികളാണ് ചിട്ടപ്പെടുത്തിയത്.

മാര്‍ഗ്ഗംകളിയുടെ നൃത്തസംവിധായകര്‍  ദിയ ജോ, അഷ്ബിയ ജസ്റ്റിന്‍ ,  ഒലിവിയ ആന്‍ പീറ്റര്‍ തുടങ്ങിയവരാണ്. പരിപാടി ഏകോപിപ്പിക്കുന്നവര്‍(കോര്‍ഡിനേറ്റേഴ്‌സ്) റിന്റു ബെന്നി , സെറ തോമസ്, സാലി മച്ചാനിക്കല്‍ തുടങ്ങിയവരാണ്.

ഓണാഘോഷത്തെപ്പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്  സുനില്‍ വര്‍ഗീസ്  (പ്രസിഡന്റ്) 72779346270 , ടി.ഉണ്ണികൃഷ്ണന്‍ (ട്രസ്റ്റി ചെയര്‍മാന്‍) 8133340123 , പ്രദീപ് മരുത്തുപറമ്പില്‍ (ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍) , ജയേഷ് നായര്‍ , ഷിബു തണ്ടാശ്ശേരില്‍, സണ്ണി ജേക്കബ്  തുടങ്ങിയവരെ സമീപിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക