Image

ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2019
ചിക്കാഗോ ഗീതാമണ്ഡലം  തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു
ചിക്കാഗോ: ഭക്തി സാന്ദ്രവും, രാമനാമ മന്ത്ര മുഖരിതവുമായ ദിവ്യ മുഹൂര്‍ത്തത്തില്‍, നോര്‍ത്ത്  അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളുടെ മാതാവായ ചിക്കാഗോ ഗീതാമണ്ഡലം  തറവാട് ക്ഷേത്രത്തില്‍, ഈ വര്‍ഷത്തെ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു. ഇനിയുള്ള കര്‍ക്കിടക രാവുകളില്‍ ചിക്കാഗോയില്‍ എങ്ങും മുഴങ്ങുക ശ്രീരാമ ശീലുകള്‍ ആയിരിക്കും.

ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ന്ന പഞ്ചമവേദമായ  രാമായണം, ഭക്തിയോടെ പാരായണം ചെയുന്നതിലൂടെയും കേള്‍ക്കുന്നതിലൂടെയും   മനസും ശരീരവും പാപമുക്തി കൈവരിച്ച്, ശാന്തിയും സമാധാനവും നിറയും.

സര്‍വ്വ വിഘ്‌നനിവാരകനായ മഹാഗണപതി പൂജകള്‍ക്കും, വിശേഷാല്‍ ശ്രീ രാമചന്ദ്ര പൂജകള്‍ക്കും അഭിഷേകത്തിനും ശേഷമാണ് ഈ വര്‍ഷത്തെ രാമായണ പാരായണം ആരംഭിച്ചത്. ഈ വര്‍ഷത്തെ മഹാപൂജകള്‍ക്ക് പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ ജി നേതൃത്വം നല്‍കി. അതുപോലെ ഈ വര്‍ഷത്തെ രാമായണ പാരായണം ഉത്ഘാടനം ചെയ്തത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ രാമായണം പാരായണത്തിന് നേതൃത്വം നല്‍കുന്ന ശ്രീമതി ജയാ നായര്‍ അമ്മയായിരുന്നു. തുടര്‍ന്ന് ഇന്ന് നമ്മുടെ ജീവിതത്തില്‍ രാമായണത്തിനുള്ള പ്രസക്തിയെ പറ്റിയുള്ള സത്‌സംഗവും നടന്നു.ഈ വര്‍ഷത്തെ രാമായണ പാരായണ ശുഭരാഭം എല്ലാവര്ഷത്തെയും പോലെ ഈ വര്‍ഷവും സ്‌പോണ്‍സര്‍ ചെയ്തത് ശ്രീ രവി മുണ്ടക്കല്‍ ജിയുടെയും, ശ്രീ രവി ദിവാകരന്‍ ജിയുടെയും കുടുംബങ്ങള്‍ ആണ്.

വാത്മീകി ഗിരിസംഭൂതാ
രാമസാഗര ഗാമിനീ
ഭൂതാനി ഭുവനം പുണ്യം
രാമായണ മഹാനദി

വാത്മീകിയാകുന്ന മഹാ പര്‍വ്വതത്തില്‍ നിന്നുത്ഭവിച്ച, രാമനെന്ന മഹാ സാഗരത്തിലേക്ക് ഒഴുകിയെത്തുന്ന മഹാനദിയാണ് രാമായണം. ഈ മഹാനദി ഒഴുകുന്ന തീരങ്ങളിലെ മനുഷ്യരുടെ അധ:കരണങ്ങള്‍ ശുദ്ധികരിച്ച്, മനസ്സിനെ  നിര്‍മ്മലമാക്കുന്നു. ഈ  പുണ്യഗ്രന്ഥമായ വാല്‍മികി രാമായണത്തിന്റെ സത്ത എടുത്ത് അതില്‍ ഭക്തിയും വിഭക്തിയും നിറച്ച് ഒരു അമൃതകലശം പോലെ അദ്ധ്യാത്മ രാമായണമായി മലയാളിക്ക് നല്‍കിയിരിക്കുകയാണ് ഭാഷാപിതാവായ തുഞ്ചത്ത് ആചാര്യന്‍.

ഈ മഹാകൃതി ചൊല്ലുന്നതും കേള്‍ക്കുന്നതും മഹാ പുണ്യം എന്ന് തദവസരത്തില്‍  ഗീതാ മണ്ഡലത്തിന്റെ സ്പിരിച്യുല്‍ ചെയര്മാന് ശ്രീ ആനന്ദ് പ്രഭാകര്‍  അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ രാമായണ പാരായണത്തില്‍ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും, ശ്രീ ബിജു കൃഷ്ണനും, രാമായണ പാരായണ ശുഭരാഭം  സ്‌പോണ്‍സര്‍ ചെയ്ത ശ്രീ  രവി മുണ്ടക്കല്‍ ജിയുടെയും, ശ്രീ രവി ദിവാകരന്റെയും കുടുംബങ്ങള്‍ക്കും  ഗീതാ മണ്ഡലം ജനറല്‍ സെക്രട്ടറി  ശ്രീ ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് നടന്ന അന്നദാനത്തോടെ ഈ വര്‍ഷത്തെ രാമായണ പാരായണത്തിന് ശുഭാരഭത്തിനു പര്യവസാനമായി.

ചിക്കാഗോ ഗീതാമണ്ഡലം  തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു
ചിക്കാഗോ ഗീതാമണ്ഡലം  തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു
ചിക്കാഗോ ഗീതാമണ്ഡലം  തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു
ചിക്കാഗോ ഗീതാമണ്ഡലം  തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു
ചിക്കാഗോ ഗീതാമണ്ഡലം  തറവാട് ക്ഷേത്രത്തില്‍ രാമായണ പാരായണ യജ്ഞത്തിന് തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക