Image

തീയ്യേറ്ററുകളില്‍ എത്തും മുമ്ബ് 'ഡിയര്‍ കോമ്രേഡി'ന്റെ റീമേക്ക് അവകാശം കരസ്ഥമാക്കി കരണ്‍ ജോഹര്‍

Published on 24 July, 2019
തീയ്യേറ്ററുകളില്‍ എത്തും മുമ്ബ് 'ഡിയര്‍ കോമ്രേഡി'ന്റെ റീമേക്ക് അവകാശം കരസ്ഥമാക്കി കരണ്‍ ജോഹര്‍

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഡിയര്‍ കോമ്രേഡ്'. ചിത്രം വെള്ളിയാഴ്ചയാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. അതേസമയം ചിത്രം റിലീസ് ആവുന്നതിന് മുമ്ബ് ചിത്രത്തിന്റെ റീമേക്ക് അവകാശം കരസ്ഥമാക്കിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍.


ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ചിത്രം കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച കരണ്‍ ചിത്രത്തിന്റെ സംവിധായകനെയും നായകന്‍ വിജയ് ദേവരക്കൊണ്ടയെയും അഭിനന്ദിച്ചു. ചിത്രം വളരെ ശക്തമായ ലവ് സ്റ്റോറിയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


ജൂലൈ 26നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലും ചിത്രം മൊഴി മാറ്റി റീലീസ് ചെയ്യുന്നുണ്ട്. ഭരത് കമ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാന ആണ് നായിക ആയി എത്തുന്നത്. മലയാളി താരം ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക