Image

റോബര്‍ട്ട് മുള്ളര്‍ വീണ്ടും കളിത്തട്ടില്‍ (ബി. ജോണ്‍ കുന്തറ)

ബി. ജോണ്‍ കുന്തറ Published on 24 July, 2019
റോബര്‍ട്ട് മുള്ളര്‍ വീണ്ടും കളിത്തട്ടില്‍ (ബി. ജോണ്‍ കുന്തറ)
ഡെമോക്രാറ്റ്പാര്‍ട്ടി, ചത്ത കുതിരയെ വീണ്ടും വീണ്ടും പരസ്യമായി തല്ലിനോക്കുന്നു ജീവിക്കുമെന്ന ആശയില്‍. പുതിയ പലേ അഭിപ്രായ നിരീക്ഷണങ്ങളും എടുത്തുകാട്ടുന്നു 58 % പൊതുജനം, റഷ്യഗൂഡാലോചന എന്ന ഈനാടകം കണ്ടു മടുത്തിരിക്കുന്നുവെന്ന് .
ഏപ്രില്‍ മാസം പൊതുജനം കണ്ട പ്രസിദ്ധമായ മുള്ളര്‍ റിപ്പോര്‍ട്ടില്‍,  രണ്ടുവര്‍ഷങ്ങളോളം നടത്തിയ കുറ്റാന്വേഷണ നടപടികളില്‍ ട്രംപ് തിരഞ്ഞെടുപ്പുസമിതി റഷ്യയുമായി, ഹില്ലാരിയെ തോല്‍പ്പിക്കുന്നതിനായി കള്ളക്കളികള്‍ നടത്തി എന്നതിന് തെളുവുകള്‍ ഇല്ല കൂടാതെ മുള്ളര്‍ പരിശോധന നേരത്തെ അവസാനിപ്പിക്കുന്നതിന് ട്രംപ് ഒരുമ്പെട്ടു അതിനും കുറ്റംചുമത്തുന്നതിനുതകുന്ന തെളിവുകളും ഇല്ലെന്ന് . 
ഇന്നത്തെ അരങ്ങില്‍ മുള്ളര്‍ റിപ്പോര്‍ട്ടിന് പുറമെ മുള്ളരെ വഴിതെറ്റിച്ചു വിട്ടു ഉത്തരങ്ങള്‍ പറയിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സ് ശ്രമിക്കും എന്നത് വ്യക്തമാണ് എന്നാല്‍ അത് വിജയിക്കില്ല എന്നതാണ് ഇപ്പോഴത്തെ നില. കാരണം മുള്ളര്‍ ഏതാനും ദിനങ്ങള്‍ക്കു മുന്‍പ്, അറ്റോര്‍ണി ജെനെറല്‍ ഓഫീസില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു അതിനെ അനുബന്ധിച്ചു മറുപടിയും ലഭിച്ചിട്ടുണ്ട്. അതിനാല്‍ മുള്ളര്‍ അനാവശ്യ ചോദ്യങ്ങള്‍ക്ക് ഉത്തരണങ്ങള്‍ നല്‍കേണ്ട നിലയില്‍ എത്തില്ല.

ട്രംപ് വിരോധികളും അവരെ തുണക്കുന്ന മാധ്യമങ്ങള്‍ക്കും കിട്ടുന്ന, ട്രംപിനെ താഴത്തിറക്കുന്നതിനുള്ള  അവസാന ശ്രമമായിരിക്കും ഇന്നുനാം കാണുവാന്‍ പോകുന്ന നാടകം. ഒരു കാര്യം തീര്‍ച്ച ഇന്നത്തെ മുള്ളര്‍ സാക്ഷ്യം ഇരു പാര്‍ട്ടിക്കാരെയും തൃപ്തിപ്പെടുത്തുകില്ല എന്നത്.

കാരണം, ഡെമോക്രാറ്റസ് മുള്ളരെക്കൊണ്ട് അയാളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ കൂടാതെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടില്ലാത്ത രേഖകള്‍ ഇവയെക്കുറിച്ചു ചോദ്യങ്ങള്‍ ഉന്നയിക്കും റിപ്പബ്ലിക്കന്‍ ഭാഗത്തുനിന്നും, കുറ്റാന്വേഷണത്തിന്റ്റെ തുടക്കവും, ഹില്ലരി പണം മുടക്കി എഴുതിപ്പിച്ച പ്രസിദ്ധ സ്റ്റീല്‍റഷ്യഡോസിയര്‍ എന്ന തിരക്കഥയുമായുള്ള ബന്ധവും. 

എന്നാല്‍ ഇവക്കൊന്നും ഉത്തരങ്ങള്‍ ഈ അവസ്ഥയില്‍ മുള്ളര്‍ക്ക് കൊടുക്കേണ്ടി വരില്ല കാരണം ഡി ഒ ജെ വിലക്കു നല്‍കിയിരിക്കുന്നു കാടുകയറിയുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം നല്കിക്കൂടെന്ന് . എന്നിരുന്നാല്‍ ത്തന്നെയും ഇരു ഭാഗക്കാരും ചോദ്യങ്ങള്‍ ചോദിക്കും മുള്ളര്‍ പറയും തനിക്ക് ഉത്തരങ്ങള്‍ നല്‍കുവാന്‍ അനുവാദമില്ല എന്ന്. ഇനി അങ്ങോട്ട് രണ്ടുദിവസത്തേക്ക് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സംസാരവിഷയം ലഭിക്കും അതിതായിരിക്കും  പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ നിന്നും മുള്ളരെ, ട്രംപ് സേവകനായ അറ്റോര്‍ണി ജെനെറല്‍ വില്യം ബാര്‍ മുടക്കിയിരിക്കുന്നു അല്ലായിരുന്നെങ്കില്‍ ട്രംപിനെ ഉടനെ ഇീബീച്ചു നടത്തുന്നതിനുള്ള സാമഗ്രഹികള്‍ കിട്ടിയേനെ.

നീണ്ടു നീണ്ടു പോയിക്കൊണ്ടിരിക്കുന്ന ഈ സീരിയല്‍കഥ ഇപ്പോള്‍ ആരും കാര്യമായി കാണുന്നില്ല എന്ന സത്യം ഇനിയെങ്കിലും തലപ്പത്തിരിക്കുന്ന നേതാക്കള്‍ മനസിലാക്കൂ ഇന്നത്തെ പ്രകടനത്തോടെ ഈ പരമ്പര അവസാനിപ്പിക്കൂ.

റോബര്‍ട്ട് മുള്ളര്‍ വീണ്ടും കളിത്തട്ടില്‍ (ബി. ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2019-07-24 09:22:06
Mueller answered to a question affirmatively that if Trump could be indicted when he leave office. The fake news is jumping with joy. The truth is that anyone could be indicted. Mueller could be indicted.
From the court of public opinion 2019-07-24 13:05:52
Trump is guilty of Obstruction of justice which is stemming from collusion - Impeach him
Boby Varghese 2019-07-24 13:59:01
Now the Democrats are not happy with Mueller testimony. They are saying Mueller is senile. They allege Mueller cannot remember anything. Now they are demanding a brand new investigation with a different and younger prosecutor.
Legal mind 2019-07-24 14:28:29
You can interpret, misinterpret, distort, distract and put a lid on it and do whatever you want but the take away from the testimony of Mueller is that president did a crime and that is Obstruction of justice but was unable to indict him because of the OLC (Office of legal counsel ) openion 
Environmentalist 2019-07-24 14:33:15
എന്തിനാ ഈ നാറ്റകേസ് തലേൽ വച്ചോണ്ട് നടക്കുന്നെ . വിട്ടു കള മോനെ . ലോകത്തിലുള്ളവർക്ക് മുഴുവനും നാറ്റം മുക്കിലടിച്ചിട്ടും നിങ്ങൾക്ക് രണ്ടുപേർക്കും കിട്ടാത്തത് ഭയങ്കരം തന്നെ ! മൂക്കിന്റെ പാലം തെറിച്ചു പോയതായിരിക്കും .  ഒരു മുക്ക് വിദഗ്ദ്ധനെ ഉടൻ കാണുക .  

Skunk 2019-07-24 19:14:11
നാണം ഇല്ലാത്തവന്റ് മൂക്കിൽ നാറ്റം അടിച്ചാലും അതവന് സുഗന്ധമാണെങ്കിൽ എന്തു ചെയ്യും ?
പോത്തിന്റെ ചെവിയിൽ എന്തിനാ വേദം ഒതുന്നേ  ?
എന്തിനാ അമ്മാവാ എന്നെ തല്ലുന്നേ ഞാൻ ശരിയാകില്ല 
കള്ളം പറഞ്ഞു പഠിച്ചവൻ വെള്ളത്തിൽ വീണാലും കള്ളം പറയും 
പട്ടിയുടെ വാല് പന്തീരാണ്ടു കുഅഴലിലിട്ടാലും അത് വളഞ്ഞിരിക്കും 
അവിട്ടകട്ട ചവുട്ടി പൊട്ടിക്കണം
 പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
വിതച്ചതു കൊയ്യും
നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആലു കിളർത്താൽ അതവന് തണലാ 
വേലിതന്നെ വിളവുതിന്നുക
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക