Image

“താര“ എന്റെ മകള്‍ (ചെറുകഥ: അമ്മു സക്കറിയ)

Published on 23 July, 2019
“താര“ എന്റെ മകള്‍ (ചെറുകഥ: അമ്മു സക്കറിയ)
നാളെ എന്റെ മോളുടെ വിവാഹമാണ്. കൂട്ടുകാരോടൊത്ത് സന്തോഷം പങ്കിടുന്ന അവളുടെ മുഖം എന്നെ ഏറെ സന്തോഷിപ്പിച്ചു. അവള്‍ക്കു അച്ചനും അമ്മയും എല്ലാം ഞാന്‍ തന്നെയാണ്. അച്ചനെക്കുറിച്ച്  പലതവണ അവള്‍. തിരക്കിയ്ഇട്ടുണ്ട്. പഷെ  അതിനൊന്നും ശരിയായ  ഉത്തരം കൊടുക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല. താന്‍ അതിനു സ്രമിച്ചിട്ടില്ല എന്നു  പറയുന്നതായിരിയ്ക്കും  ശരി. വര്‍ഷങ്ങ്ള്‍ക്കു മുമ്പ് തന്നെ

ഉപേഷിച്ചു പോയ ഭര്‍ത്താവിനെക്കുറിച്ചു എന്തു പറയാന്‍. അതും ഉപേഷിക്കാനുണ്ടായ കാരണം അവളാണെന്നറിയുമ്പോള്‍ എന്റെ കുഞ്ഞ് ഏറെ വേദനിക്കില്ലെ. അതുകൊണ്ടു എല്ലാം അവളില്‍നിന്നു

മറച്ചുവെച്ചു. സ്വന്തം നാട്ടില്‍ നിന്നും വളരെ ദൂരെയാണ് ഇന്ന് ഞാനും  മോളും ജീവിക്കുന്നത്. അതുകൊണ്ട്  ആരും പറഞ്ഞ് അറിയാനുള്ള സാധൃതയും കുറവാണ്.

വര്‍ഷങ്ങ്ള്‍ക്കു. മുന്‍പു. ആരുടെയൊ മകളായി ജനിച്ച്  എവിടെ നിന്നോ ഒഴുകിയെത്തിയ കുഞ്ഞാണ് അവളെന്ന് ഞാനെങ്ങനെ അവളോടു പറയും. ഇന്ന് താര എനിക്കു സ്വന്തമാണു. എനിക്കു മാത്രം. നാളെ അവള്‍ക്കു അവകാശിയായി

ഒരാള്‍ കൂടി വരും. അവളുടെ ഭര്‍ത്താവാകന്‍  പോകുന്ന നന്ദകുമാര്‍

എന്ന നന്ദു. സമീപത്തുള്ള  ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്.

കുടുംബവും അടുത്തുതന്നെയാണു. താരയെ ദൂരെയെവിടെയും പറഞ്ഞയക്കാന്‍ എന്റെ മനസനുവദിച്ചില്ല. അതുകൊണ്ടു മാത്രമാണു  അടുത്തു നിന്ന്  ഒരാലോചന വന്നപ്പോള്‍  സമ്മദിച്ചതു.

സ്വാര്‍ത്ഥയായ ഒരമ്മയുടെ സ്വാര്‍ത്ഥതയായിരിക്കാം. അവള്‍ എന്റെ

സ്വന്തമായതിനു ശേഷം ഒരു  രാത്രി പോലും ഞാന്‍ അവളെ കൂടാതെ ഉറങ്ങിയിട്ടില്ല. ഇനിയങ്ങോട്ട് അവളില്ലാതെ കഴിയേണ്ടി വരുമെന്നെനിക്കറിയാം. അതിനായി ഞാനെന്റെ മനസ്സിനെ പാകപ്പെടുത്താന്‍ സ്രമിക്കുന്നുന്‍ണ്ടു. ഹ്രദയ വേദനയോടെ നിറകണ്ണുകളോടെ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തിയെടുക്കും.

എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.

                ഇരുപത്തി നാലു വര്‍ഷം എത്ര വേഗമാണു കഴിഞ്ഞു പോയത്. കാലവര്‍ഷം പൊടിപൊടിക്കുകയാണ്. ഇടിയും മിന്നലും

തോരാത്ത മഴയും തുടങ്ങിയിട്ട് കുറെദിവസങ്ങഌയി. പാടത്തും

പറമ്പിലും തോടുകളിലുമെല്ലാം വെള്ളം കരകവിഞ്ഞൊഴുകി. കുതിച്ചൊഴുകുന്ന മഴവെള്ളപ്പാച്ചിലില്‍ കടപിഴുതു വരുന്ന മരങ്ങളും

ചത്ത മ്രഗങ്ങളും എല്ലാമുണ്ടായിരുന്നു.എന്റെ വിവഹം കഴിഞ്ഞിട്ട്

ഏതാനും മാസങ്ങളെകഴിഞ്ഞിരുന്നുള്ളു. ഞാനും ഭര്‍ത്താവും കൂടി

ഭര്‍ത്താവിന്റെ ജൊലിസ്തലത്തിനടുത്ത് ഒരു വീട് വാടകക്കെടുത്തു

താമസിക്കുകയാണ്. വീടിന്റെ മുന്‍വശം  മുഴുവന്‍ നെല്‍ വയലുകളും അതിനപ്പൂറം തോടുമാണ്. ഭര്‍ത്താവ് ജോലിക്കു പോയിക്കഴിഞ്ഞാല്‍ കുറെ സമയം വയലിലേക്കു നോക്കിയിരിക്കാറുണ്ടു. നെല്‍ വയലുകളില്‍ കൊത്തിപ്പെറുക്കി നടക്കുന്ന കിളികളെ നോക്കിയിരിക്കുന്നത് ഒരു രസമാണ്. പക്ഷെ

ഇപ്പോള്‍ മുഴുവന്‍ വെള്ളം കയറി കിടക്കുകയാണു.

അന്നും പതിവു പോലെ ഭര്‍ത്താവു ജോലിക്കു പോയിക്കഴിഞ്ഞ്  ഞാന്‍. തൊടിയിലേക്കിറങ്ങി. രാത്രി മുഴുവന്‍ തരാത്ത മഴയായിരുന്നു.  പാടത്തു വെള്ളവും നല്ലതുപോലെ കൂടിയിട്ടുണ്ട്.  ഞാന്‍ വെറുതെ പാടത്തിനടുത്തേക്കു നടന്നു.പറമ്പില്‍ നിന്നും പാടത്തേക്കിറങ്ങാന്‍ പടികളുണ്ട്. ഏറ്റവും മുകളിലത്തെ പടിയില്‍ ഇരുന്നു വെള്ളത്തിലേക്കു  നോക്കാന്‍ നല്ല രസം. അങ്ങനെ ഇരുന്നപ്പൊളാണു  പാടത്തിനരികെ കുറ്റിച്ചെടികള്‍ക്കിടയില്‍ എന്തൊ ഒരു നിറം കണ്ടതു. ആരുടെയെങ്കിലും വസ്ത്രങ്ങള്‍ ഒഴുകി വന്നതയിരിക്കുമെന്നാണ് ആദൃം കരുതിയതു. പക്ഷെ ഒന്നുകൂടി അവിടേക്കു നോക്കാന്‍ ഒരു

ആകാംഷ തോന്നി.  വീണ്ടും നോക്കിയപ്പോള്‍ ഒരു തല പൊങ്ങി നില്‍ക്കുന്നതു പോലെ തോന്നി. ഞാന്‍ വെള്ളത്തിലിറങ്ങി അടുത്തേക്കു ചെന്നു. ഞാനാകെ പരിഭ്രമിച്ചു പോയി.  എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഒരു കൊച്ചു കുട്ടിയാണത്. മരിച്ചതാണൊ ജീവനുണ്ടൊ  എന്നൊന്നും  അറിയില്ല.തിരിഞ്ഞ് ഓടാനാണു ആദൃം തോന്നിയതു. പക്ഷെ അതൊരു കുട്ടിയല്ലെ  എങ്ങനെ ഉപേഷിച്ചിട്ടു പോകും.ധൈര്യം സംഭരിച്ച്  ഞാനതിനെ പൊക്കിയെടുത്തു. എവിടെ നിന്നോ ഒഴുകിവന്നു ചെടികള്‍ക്കിടയില്‍  തങ്ങിയതാണ്. ആ കുഞ്ഞിന്റെ ദേഹം ആകെ

മരവിച്ചിരുന്നു. ശ്വാസം ഉണ്ടൊ എന്നു പോലും സംശയമായിരുന്നു.

ഏകദേശം എട്ടൊ ഒന്‍പതൊ മാസം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍.

മണിക്കൂറുകള്‍ വേണ്ടിവന്നു അവളെ ജീവീതത്തിലേക്കു തിരികെ കൊണ്ടുവരാന്‍.വൈകുന്നേരം ഭര്‍ത്തവു ജോലി കഴിഞ്ഞു വന്നപ്പോള്‍ ഞാന്‍ നടന്നതെല്ലാം പറഞ്ഞു. പക്ഷെ അദ്ദേഹത്തിനു ഒട്ടും സന്തോഷമുള്ളതായി തോന്നിയില്ല. ദിവസങ്ങള്‍ കഴിയുന്തോറും ഭര്‍ത്താവിന്റെ ദേഷൃം കൂടിവന്നു. എങ്ങിനെയെങ്കിലും കുട്ടിയെ ഒഴിവാക്കാനുള്ള സ്രമം തുടങ്ങി.പക്ഷെ എനിക്കതിനു കഴിയുമായിരുന്നില്ല. ഞാന്‍  ഓരോ ദിവസവും കഴിയുന്തോറും അവളോടു കൂടുതല്‍ ഇഴുകി ചേരുകയായിരുന്നു. ഞാന്‍ അവള്‍ക്കു താര എന്നു പേരിട്ടു.അവള്‍

എന്റെ മകളായി വളര്‍ന്നു. പക്ഷെ ഭര്‍ത്താവിനു ഞാന്‍ ഭാര്യ അല്ലാതായി. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കു മരുമകളും.

കുഞ്ഞിനെക്കൊണ്ടു  സ്വന്തം  വീട്ടിലെത്തിയ എന്നെ സ്വീകരിക്കാന്‍ അവരും തയ്യാറായില്ല. അങ്ങനെ കുഞ്ഞിനെയും കൊണ്ടു നാട്ടില്‍ നിന്നും കുറെ ദൂരെ ഒരു സ്കൂളില്‍ ടീച്ചര്‍ ആയി ജോലി തുടങ്ങി. താമസവും അങ്ങോട്ടു മാറി.ഞാനും എന്റെ  മോളും

മാത്രമുള്ള ജീവിതം. ഇരുപത്തിനാലു വര്‍ഷം മുന്‍പു ഒരുമിച്ചു തുടങ്ങിയ ജീവിതം നാളെ മറ്റൊരാളെ ഏല്പിക്കുന്നതോടെ

വൃതൃാസപ്പെടുകയാണു. മനസ്സു വേദനിക്കുന്നുണ്ടു. അതോടൊപ്പം

എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ചു ഞാന്‍  നേടിയെടുത്ത എന്റെ മോളുടെ ജീവിതം സുരക്ഷിതമായ കൈകളില്‍ ഏല്പിച്ചു എന്ന ആശ്വാസവും. മോളുടെ ഭര്‍ത്താവാകാന്‍ പൊകുന്ന നന്ദുവിനു

എല്ലാമറിയാം. അവളെ ഒന്നും അറിയിക്കില്ലെന്നും ഒരിക്കലുംമോളെ

വേദനിപ്പിക്കില്ലെന്നും  അവനെനിക്കു വാക്കു തന്നിട്ടുണ്ട്. ഇന്നു ഞാന്‍ സംത്രപ്തയാണ്. എല്ലാം കൊണ്ടും സന്തുഷ്ടയാണു.




Join WhatsApp News
ജേക്കബ്‌ ജോസഫ് 2019-07-24 02:49:48
നന്നായിട്ടുണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക