Image

മസില്‍മാനാകാനുള്ള കഷ്ടപ്പാട്; ടൊവിനോ ചിത്രം കല്‍ക്കി

Published on 23 July, 2019
മസില്‍മാനാകാനുള്ള കഷ്ടപ്പാട്; ടൊവിനോ ചിത്രം കല്‍ക്കി


മലയാളികളുടെ സൂപ്പര്‍ മാന്‍ എന്ന് അറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം നടന്‍ ടൊവിനോ തോമസിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്ക ഓവര്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ടൊവിനോയുടെ പുതിയ ചിത്രമായ കല്‍ക്കിക്കുവേണ്ടിയാണ് ടൊവിനോ മേയ്‌ക്കോവര്‍ നടത്തിയത്.  പോലീസുകാരനായിട്ടാണ് കല്‍ക്കിയില്‍ ടൊവിനോ എത്തുന്നത്. അതിന് വേണ്ടി മസില്‍മാനാകാന്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് നടത്തുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്.

അതികഠിനമായ വര്‍ക്ക് ഔട്ടുകളാണ് ടൊവിനയെക്കൊണ്ട് ട്രെയനര്‍ ചെയ്ക്കുന്നത്. കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ നടന്‍ നടത്തുന്ന കഷ്ട്ടപ്പാടിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ഈ ചിത്രത്തില്‍ തന്നെ വില്ലനായി അഭിനയിക്കുന്ന ശിവജിത്തും മസില്‍ പെരിപ്പിക്കാന്‍ വര്‍ക്കൗട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് 'കല്‍ക്കി'ക്ക് തിരക്കഥ ഒരുക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക