Image

കെയിന്‍സ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ തിരുനാള്‍ ഭക്തിസാന്ദ്രം

Published on 23 July, 2019
കെയിന്‍സ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ തിരുനാള്‍ ഭക്തിസാന്ദ്രം

  കെയിന്‍സ്: സെന്റ് തോമസ് സീറോ മലബാര്‍ കെയിന്‍സ് മിഷന്‍ ദുക്‌റാന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. തിരുനാള്‍ ദിനത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മിഷന്‍ ചാപ്ലയിന്‍ ഫാ. സാജു തേക്കാനത്ത്, ഫാ. ജോബി പന്തലാനിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് മുത്തുകുടകളുടെയും വര്‍ണകൊടികളുടെയും അകന്പടിയോടെ നടന്ന പ്രദക്ഷിണത്തില്‍ എല്ലാവരും ഭക്തിനിര്‍ഭരമായി പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം അടുത്ത വര്‍ഷത്തേക്കുള്ള തിരുനാള്‍ പ്രസുദേന്തി വാഴ്ചയും നടന്നു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും സംഗീത നിശയോടും കൂടി ഈ വര്‍ഷത്തെ തിരുന്നാളാഘോഷങ്ങള്‍ സമാപിച്ചു. സീറോ മലബാര്‍ സഭാംഗങ്ങളെ കൂടാതെ കെയിന്‍സിലെ നിരവധി മലയാളികളും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക