കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കു എയര്‍പോര്‍ട്ടില്‍ സ്വീകരണം; സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ സ്വീകരണം ഇന്ന്
AMERICA
23-Jul-2019
സെബാസ്റ്റ്യന്‍ ആന്റണി
AMERICA
23-Jul-2019
സെബാസ്റ്റ്യന്‍ ആന്റണി

ന്യൂ ജേഴ്സി: സീറോ മലബാര്‍ സഭാ ശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ഒരുങ്ങി.
ജൂലൈ 24-നു ബുധനാഴ്ച വൈകീട്ട് 7.30 ന് ദേവാലയത്തില്‍ എത്തുന്ന കര്‍ദിനാളിനെ ഇടവക വികാരിയും, ഇടവകാംഗങ്ങള്‍, സി.എം.എല്‍ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂരും കര്‍ദിനാളിനെ അനുഗമിക്കും.
വിശുദ്ധ ദിവ്യബലി അര്‍പ്പണത്തോടൊപ്പം കര്‍ദ്ദിനാള്‍ സഭാ വിശ്വാസികളെ അഭിസംബോധനചെയ്ത് സംസാരിക്കും. സ്വീകരണ ചടങ്ങുകള്‍ക്ക് ഇടവക വികാരി ബഹു. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്റെ ആല്മീയ നേതൃത്വത്തില്‍ ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാദേഷ്സും, മരിയന്‍ മദേഷ്സും, യുവജനങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വൈകീട്ട് 7.30 ന്മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ.ഫിലിപ്പ് വടക്കേക്കര, ഫാ.പോളി തെക്കന്‍, ഫാ.മാത്യു കുന്നത്ത്, ഫാ. മീന എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ദിവ്യബലിക്കുശേഷം കര്‍ദിനാള്‍ ഇടവകയിലെ ഓരോ കുടുംബാംഗങ്ങളെയും പ്രത്യേകം അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കും. എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
സോമര്‍സെറ്റ് ദേവാലയത്തിലെ സ്വീകരണ ചടങ്ങുകള്‍ക്കു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചിക്കാഗോ, ഒഹായോ, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളിലെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ.ജോസ് കണ്ടത്തുകുടി, പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ദേവാലയ വികാരി ഫാ.തോമസ് മങ്ങാട്ട് എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908 )400 2492, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു JFK എയര്‍പോര്‍ട്ടില്‍ നല്കിയ സ്വീകരണം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments