Image

ഡിസിസി പ്രസിഡന്റിനെ പിരിവെടുത്ത് വെക്കാന്‍ കഴിയില്ലല്ലോ...? ; മുല്ലപ്പള്ളിയെ ഒളിഞ്ഞ് കുത്തി യുവനേതാക്കള്‍

Published on 23 July, 2019
ഡിസിസി പ്രസിഡന്റിനെ പിരിവെടുത്ത് വെക്കാന്‍ കഴിയില്ലല്ലോ...? ; മുല്ലപ്പള്ളിയെ ഒളിഞ്ഞ് കുത്തി യുവനേതാക്കള്‍


തൃശ്ശൂര്‍ : രമ്യ ഹരിദാസ്  എംപിയ്ക്ക് കാര്‍ വാങ്ങാന്‍ പിരിവ് നടത്താനുള്ള യൂത്ത്‌കോണ്‍ഗ്രസ് നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒളിഞ്ഞ് കുത്തി യുവനേതാക്കള്‍. തൃശ്ശൂരില്‍ ഡിസിസി പ്രസിഡന്റിനെ നിയോഗിക്കാത്തതിന്റെ പേരിലാണ് പരോക്ഷ വിമര്‍ശനം. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, അനില്‍ അക്കര എംഎല്‍എ എന്നിവരാണ് ഫേസ്ബുക്കിലൂടെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്.
<ു>'ഞങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റിനെ വേണം. ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവെടുത്ത് പ്രസിഡന്റിനെ വയ്ക്കാന്‍ കഴിയില്ലല്ലോ. മറ്റുള്ള ജില്ലാ ഭാരവാഹികള്‍ക്ക് ലോണ്‍ എടുത്തും വയ്ക്കാന്‍ കഴിയില്ല. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ഒരു മാസം പിന്നിട്ടിട്ടും അഴിഞ്ഞ മട്ടിലാണ്' എന്നും സുനില്‍ ലാലൂര്‍ പോസ്റ്റില്‍ കുറിച്ചു. 

'തൃശ്ശൂരില്‍ ഡിസിസി പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്? മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ്' എന്നാണ് അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

രമ്യാ ഹരിദാസിന് കാര്‍ വാങ്ങാനുള്ള പിരിവ് തടഞ്ഞതിലുള്ള തടഞ്ഞതിലുള്ള പ്രതിഷേധമാണ് വിമര്‍ശനത്തിന് പിന്നിലെന്നാണ് സൂചന. മുല്ലപ്പള്ളിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രമ്യ കാര്‍ നിഷേധിച്ചതോടെ കാര്‍ വാങ്ങാന്‍ പിരിച്ച പണം തിരികെ നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക