Image

സാമ്പത്തിക ക്രമക്കേട്‌: മലയാളി മാനേജര്‍ 13 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published on 02 May, 2012
സാമ്പത്തിക ക്രമക്കേട്‌: മലയാളി മാനേജര്‍ 13 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
ദുബായ്‌: സാമ്പത്തിക തിരിമറി നടത്തി ജോലി ചെയ്‌ത കമ്പനിക്ക്‌ വന്‍ നഷ്ടമുണ്ടാക്കിയ കേസില്‍ മലയാളി മാനേജര്‍ 13,07912 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ അപ്പീല്‍ കോടതി വിധിച്ചു.
തൃശൂര്‍ സ്വദേശിയായ മനോജ്‌ ശ്രീധര്‍, തിരുവനന്തപുരം സ്വദേശിയായ രാമകൃഷ്‌ണ ബാബുവിന്‍െറ ഉടമസ്ഥതയിലുള്ള ഇനോ ടെക്‌ കമ്പനിയില്‍ മാര്‍ക്കറ്റിങ്‌ മാനേജറായി ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു കേസ്‌.

ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ ശ്രീധര്‍ ഭാര്യയുടെ പേരില്‍ സമാന്തരമായി മറ്റൊരു സ്ഥാപനം ആരംഭിക്കുകയും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്‌ വന്ന ഓര്‍ഡറുകള്‍ ഈ കമ്പനിയിലേക്ക്‌ മാറ്റുകയും സാമ്പത്തിക തിരിമറി നടത്തുകയുമായിരുന്നു. ഇതിനെതിരെ രാമകൃഷ്‌ണ ബാബു പൊലീസില്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ മനോജിനെ ദുബൈ ക്രിമിനല്‍ കോടതി തടവിന്‌ ശിക്ഷിച്ചിരുന്നു.

ശിക്ഷാ കാലയളവിന്‌ ശേഷം ഇനോടെക്‌ ഉടമ ദുബൈ അല്‍കബ്ബാന്‍ ആന്‍റ്‌ അസോഷ്യേറ്റ്‌സിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ സഹായത്തോടെ അഞ്ച്‌ മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ദുബൈ സിവില്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു. ഈ കേസിലാണ്‌ ദുബൈ അപ്പീല്‍ കോടതി 13,07912 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക