Image

തീവ്രവാദികള്‍ക്ക് സാമ്ബത്തിക സഹായം; പുല്‍വാമയടക്കം ഏഴിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Published on 23 July, 2019
തീവ്രവാദികള്‍ക്ക് സാമ്ബത്തിക സഹായം; പുല്‍വാമയടക്കം ഏഴിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: ജമ്മുവിലെ പുല്‍വാമയും ശ്രീനഗറും ഉള്‍പ്പടെ ഏഴിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ റെയ്ഡ്. അതിര്‍ത്തി കടന്ന് വ്യാപാരം നടത്തുന്നവരുടെ കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. ജമ്മു കശ്മീരില്‍ അസമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്ബത്തിക സഹായം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.


ക്രോസ് ലൈന്‍ ഓഫ് കണ്‍ട്രോള്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ വാനിയുടെ പുല്‍വാമയിലുള്ള വസതിയടക്കം എന്‍.ഐ.എ റെയ്ഡ് നടത്തി . അര്‍ധസൈനിക വിഭാഗത്തിന്റെയും കശ്മീര്‍ പോലീസിന്റെയും സഹായത്തോടെയാണ് റെയ്ഡ് പുരോഗമിക്കുന്നത് .അയല്‍ രാജ്യമായ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ അനധികൃത പണം കൈമാറ്റം നടക്കുന്നു എന്നതുസംബന്ധിച്ച വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ മുമ്ബ് വെളിപ്പെടുത്തിയിരുന്നു.


അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന്റെ മറവിലാണ് പണം കൈമാറ്റം നടക്കുന്നതെന്നാണ് ലഭ്യമായ വിവരം. കശ്മീരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുമാണ് അനധികൃതമായി കടത്തുന്ന പണം ഉപയോഗിക്കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. രണ്ട് വ്യാപാരികളെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ റെയ്ഡുകള്‍ നടത്തിയതെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക