തിരുവനന്തപുരം: വയനാട്ടില്‍ തമിഴ് ദമ്ബതികള്‍ ക്രൂര മര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഇത്തരം സംഭവങ്ങള്‍ ഒട്ടും ഭൂഷണമല്ലെന്നും, സംഭവം അത്യന്തം വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.
ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണെന്നും, ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ദമ്ബതികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയുമറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ വനിതാ കമ്മീഷനും കേസ് എടുത്തിരുന്നു.
ഇന്നലെയാണ് അമ്ബലവയലില്വെച്ച് തമിഴ് ദമ്ബതികളെ സജീവാനന്ദന് എന്നയാളാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആക്രമണം കണ്ട് നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കേസിലെ പ്രതിയായ സജീവാനന്ദന്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.