Image

നേരിട്ട്‌ ഹാജരാകുന്നതിന്‌ സമയം നീട്ടി ചോദിച്ച്‌ വിമത എംഎല്‍എമാര്‍,വിശ്വാസവോട്ടെടുപ്പ്‌ ഇന്ന്‌ വൈകിട്ട്‌

Published on 23 July, 2019
നേരിട്ട്‌ ഹാജരാകുന്നതിന്‌ സമയം നീട്ടി ചോദിച്ച്‌ വിമത എംഎല്‍എമാര്‍,വിശ്വാസവോട്ടെടുപ്പ്‌ ഇന്ന്‌ വൈകിട്ട്‌



ബംഗളൂരു: അയോഗ്യത നടപടിയുടെ ഭാഗമായി കര്‍ണാടക സ്‌പീക്കര്‍ മുമ്പാകെ നേരിട്ട്‌ ഹാജരാകുന്നതിന്‌ സമയം നീട്ടി നല്‍കണമെന്ന്‌ വിമത എംഎല്‍എമാര്‍. കര്‍ണാടകയില്‍ വിശ്വാസവോട്ട്‌ ഇന്ന്‌ നടക്കാനിരിക്കെയാണ്‌ ഹാജരാകുന്നതിന്‌ ഒരു മാസത്തെ സമയം വേണമെന്ന്‌ എംഎല്‍എമാര്‍ സ്‌പീക്കര്‍ കെ ആര്‍ രമേശ്‌ കുമാറിനോട്‌ ആവശ്യപ്പെട്ടത്‌.

 സഭ ഇന്ന്‌ രാവിലെ പത്തോടെ തുടങ്ങി. വൈകിട്ട്‌ നാലുവരെ ചര്‍ച്ച തുടരും തുടര്‍ന്ന്‌ വോട്ടെടുപ്പും.
ഈ ആവശ്യം ചൂണ്ടിക്കാട്ടി കത്തയച്ച സാഹചര്യത്തില്‍ അയോഗ്യത നടപടികളില്‍ വാദം കേള്‍ക്കാന്‍ ഇന്ന്‌ ഉച്ചക്ക്‌ 11 മണിക്ക്‌ സ്‌പീക്കര്‍ മുമ്പാകെ വിമത എംഎല്‍എമാര്‍ ഹാജരായില്ല. രാജിവെച്ച വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസും ജെഡിഎസും ആണ്‌ സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കിയത്‌. 

അതേസമയം, രാജിവെച്ച 15 എംഎല്‍എമാരുടെ കാര്യത്തില്‍ വിപ്പ്‌ ബാധകമാവുമെന്ന്‌ സ്‌പീക്കര്‍ റൂളിങ്‌നല്‍കിയിട്ടുണ്ട്‌

സുപ്രീംകോടതിയിലുള്ള ഹര്‍ജികളില്‍ തീരുമാന മറിഞ്ഞ ശേഷം ബുധനാഴ്‌ച വോട്ടെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം സ്‌പീക്കറെ അറിയിച്ചത്‌. ഈ നിര്‍ദേശത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച സ്‌പീക്കര്‍, വിശ്വാസ വോട്ടെടുപ്പിന്‌ തീയതിയും സമയവും നിശ്ചയിച്ച്‌തിങ്കളാഴ്‌ച രാത്രി 12ഓടെ സഭ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക