Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എട്ടാം ആഗോള സമ്മേളനം ബുധനാഴ്‌ച ആരംഭിക്കും

കൈപ്പുഴ ജോണ്‍ മാത്യു Published on 02 May, 2012
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എട്ടാം ആഗോള സമ്മേളനം ബുധനാഴ്‌ച ആരംഭിക്കും
ബര്‍ലിന്‍: നാലു ദിവസം നീണ്ടുനില്‍ക്കുന്ന (മേയ്‌ 3, 4, 5, 6) വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ എട്ടാം ആഗോള സമ്മേളനത്തിന്‌ ജര്‍മനി യിലെ കൊളോണിനടുത്തുള്ള ചെറു നഗരമായ ബെന്‍സ്‌ ബര്‍ഗില്‍ നാളെ തിരി തെളിയും.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഗള്‍ഫ്‌, ആഫ്രിക്ക, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന്‌ നൂറുകണക്കിന്‌ പ്രവാസി മലയാളികള്‍ മേളയില്‍ പങ്കുചേരും.

സമ്മേളനത്തില്‍ കേന്ദ്ര - സംസ്‌ഥാന മന്ത്രിമാര്‍, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ, വ്യാവസായിക പ്രമുഖര്‍ ഈ ആഗോള മേളയില്‍ പങ്കുചേരും.

ജര്‍മനിയില്‍ നിന്ന്‌ പാര്‍ലമെന്റ്‌ അസംബ്ലി അംഗങ്ങള്‍, കേന്ദ്ര - സംസ്‌ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍. ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തിന്റെ വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കും.

പ്രശസ്‌തരായ കലാകാരന്മാരുടെ കലാപരിപാടികള്‍ മേളയ്‌ക്ക്‌ മാറ്റുകൂട്ടും. മാത്യു ജേക്കബ്‌ (ജനറല്‍ കണ്‍വീനര്‍), സോമരാജന്‍ പിള്ള, ഗ്രിഗറി മേടയില്‍, ഡേവീസ്‌ തെക്കുംതല, ജോളി എം. പടയാട്ടില്‍, ജോസഫ്‌ കളത്തിപറമ്പില്‍, ജോസഫ്‌ കളപ്പുരയ്‌ക്കല്‍, ജോണി ഇലഞ്ഞിപ്പള്ളി, ബാബു ഇളംബിശേരി, ജോസ്‌ തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ 101 പേരുള്ള വിവിധ കമ്മിറ്റികള്‍ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.worldmalayalee.de എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ എട്ടാം ആഗോള സമ്മേളനം ബുധനാഴ്‌ച ആരംഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക