Image

യൂലിയയെ മോചിപ്പിച്ചില്ലെങ്കില്‍ യൂറോ കപ്പ്‌ മത്സരം ബഹിഷ്‌കരിക്കുമെന്ന്‌ മെര്‍ക്കലിന്റെ മുന്നറിയിപ്പ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 02 May, 2012
യൂലിയയെ മോചിപ്പിച്ചില്ലെങ്കില്‍ യൂറോ കപ്പ്‌ മത്സരം ബഹിഷ്‌കരിക്കുമെന്ന്‌ മെര്‍ക്കലിന്റെ മുന്നറിയിപ്പ്‌
ബര്‍ലിന്‍: യുക്രെയ്‌നിലെ പ്രതിപക്ഷ നേതാവ്‌ യൂനിയ തിമോഷെങ്കോയെ ജയില്‍ മോചിതയാക്കിയില്ലെങ്കില്‍ യൂറോ കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ബഹിഷ്‌കരിക്കേണ്‌ടി വരുമെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ മുന്നറിയിപ്പ്‌ നല്‍കി. ജൂണിലാണ്‌ യൂറോ കപ്പ്‌ യുക്രെയ്‌നില്‍ നടക്കുന്നത്‌.

അമ്മയുടെ മോചനത്തിനു സമ്മര്‍ദം ചെലുത്തണമെന്ന്‌ യൂലിയയുടെ മകള്‍ ജര്‍മനിയോട്‌ അഥ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണ്‌ മെര്‍ക്കല്‍ കടുത്ത നടപടികളെക്കുറിച്ച്‌ ആലോചിക്കുന്നത്‌.

റഷ്യയുമായുള്ള ഊര്‍ജ കരാറില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുകയാണ്‌ യുക്രെയ്‌നിലെ മുന്‍ പ്രസിഡന്റ്‌ കൂടിയായ യൂലിയ. ഏഴു വര്‍ഷമാണ്‌ തടവ്‌. ജയില്‍ ഗാര്‍ഡുമാര്‍ തന്നെ മര്‍ദിച്ചെന്ന്‌ അവര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
യൂലിയയെ മോചിപ്പിച്ചില്ലെങ്കില്‍ യൂറോ കപ്പ്‌ മത്സരം ബഹിഷ്‌കരിക്കുമെന്ന്‌ മെര്‍ക്കലിന്റെ മുന്നറിയിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക