Image

മന്ത്രി എംഎം മണിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായി; കട്ട പിടിച്ച രക്തം നീക്കിയതായും മന്ത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍

Published on 23 July, 2019
 മന്ത്രി എംഎം  മണിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായി; കട്ട പിടിച്ച രക്തം നീക്കിയതായും മന്ത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍


തിരുവനന്തപുരം: തലയോട്ടിക്കുള്ളില്‍ രക്തം കട്ട പിടിച്ച അവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വൈദ്യുതി മന്ത്രി എംഎം മണിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായി. 

കാലുകള്‍ക്ക്‌ ബലക്കുറവ്‌ ഉണ്ടായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ബുധനാഴ്‌ച ആണ്‌ മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ . തുടര്‍ന്ന്‌ നടത്തിയ വിശദ പരിശോധനയില്‍ ആണ്‌ തലയോട്ടിയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയിരുന്നു.

തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കിയതായും തീവ്ര പരിചരണ വിഭാഗത്തിലേക്ക്‌ മാറ്റിയ മന്ത്രിയിപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക