Image

ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ പതിനേഴാം പൗരോഹിത്യവാര്‍ഷികം ആഘോഷിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 02 May, 2012
ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ പതിനേഴാം പൗരോഹിത്യവാര്‍ഷികം ആഘോഷിച്ചു
മാഞ്ചസ്റ്റര്‍: യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലെയിനും ഷൂഷ്‌ബറി രൂപതാ ചാപ്ലയിനും മാഞ്ചസ്റ്റര്‍ മലയാളികളുടെ പ്രിയങ്കരനുമായ ഫാ. സജി മലയില്‍ പുത്തന്‍ പുരയുടെ പതിനേഴാമത്‌ പൗരോഹിത്യവാര്‍ഷികം പ്രാര്‍ഥനാനിര്‍ഭരമായ പരിപാടികളോടെ ആഘോഷിച്ചു.

ബെര്‍മിംഗ്‌ഹാമില്‍ നടന്ന യുകെകെസിവൈഎല്‍ന്റെ രണ്‌ടാമത്‌ കണ്‍വന്‍ഷനിലാണ്‌ ആഘോഷപരിപാടികള്‍ നടന്നത്‌ കേക്ക്‌ കട്ടിംഗിനെ തുടര്‍ന്ന്‌ സംസാരിച്ച ഫാ. സജി അപ്രതീക്ഷിതമായി ഒരുക്കിയ ആഘോഷങ്ങള്‍ക്ക്‌ നന്ദി രേഖപ്പെടുത്തി.

യുകെയില്‍ പ്രത്യേകിച്ച്‌ മഞ്ചസ്റ്ററില്‍ സീറോ മലബാര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി സജിയച്ചന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്‌.

പൗരോഹിത്യത്തിന്റെ പതിനേഴാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. സജി മലയില്‍ പുത്തന്‍പുരയ്‌ക്ക്‌ മാഞ്ചസ്റ്റര്‍ മലയാളികളുടെ ഹൃദയം നിറഞ്ഞ പ്രാര്‍ഥനാശംസകള്‍.
ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ പതിനേഴാം പൗരോഹിത്യവാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക