Image

;ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ; ആരാധകന് കണ്ണാടി വീട്ടിലെത്തിച്ച് ഉണ്ണി മുകുന്ദന്‍

Published on 22 July, 2019
;ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ; ആരാധകന് കണ്ണാടി വീട്ടിലെത്തിച്ച്  ഉണ്ണി മുകുന്ദന്‍

യുവ ആരാധകര്‍ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ സിനിമയ്ക്കും സ്‌റ്റൈലിനും ലുക്കിനും എല്ലാം ഈ ആരാധക വൃന്ദം കൂടെയുണ്ട്. രണ്ടാഴ്ചമുമ്പ് ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.  ചിത്രത്തില്‍ ഉണ്ണി വച്ചിരുന്ന കൂളിങ് ഗ്ലാസിലേക്കായിരുന്നു ആരാധകന്റെ നോട്ടം. കണ്ണട ഒരുപാട് ഇഷ്ടമായ ആ ആരാധകന്‍ ചോദിച്ചു

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ്'  എന്നായിരുന്നു വൈഷ്ണവ് എന്നയാളുടെ കമന്റ്. വീട്ടിലെ മേല്‍വിലാസം നേരിട്ട് മെസേജ് ആയി അയക്കാന്‍ മാത്രമെ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. ശേഷം ആരാധകന്‍ അതേ കൂളിങ് ഗ്ലാസും കയ്യില്‍ പിടിച്ചുകൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകര്‍ കണ്ടത്.

അതേസമയം മമ്മൂട്ടി നായകനാകുന്ന ചിത്രം മാമാങ്കത്തിന്റെ തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കാഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക